Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സി.എം.എ ചീട്ടുകളി മത്സരം: മൈക്കിള്‍ മാണിപറമ്പില്‍ ടീം ജേതാക്കള്‍   - ജോണിക്കുട്ടി പിള്ളവീട്ടില്‍

Picture

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ വര്‍ഷംതോറും നടത്തിവരുന്ന 56 ചീട്ടുകളി മത്സരം വന്‍ വിജയമായി. ജൂലൈ 23-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ വച്ചു നടന്ന വളരെ വാശിയേറിയ മത്സരത്തില്‍ ഒന്നാം സമ്മാനമായ കുര്യന്‍ മുല്ലപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും കരസ്ഥമാക്കിയത് മൈക്കിള്‍ മാണിപറമ്പില്‍, ജോര്‍ജ് പുതുശേരില്‍, ജയിംസ് മണിമല എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ്. രണ്ടാം സമ്മാനമായ ജോസഫ് പിള്ളവീട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും കരസ്ഥമാക്കിയത് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോസ് മുല്ലപ്പള്ളില്‍, ജോസ് പിണര്‍കയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ്.

സി.എം.എ ഹാളില്‍ രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോമി അംബേനാട്ട് എല്ലാ കളിക്കാരേയും കാണികളേയും സ്വാഗതം ചെയ്യുകയും, ചീട്ടുകളി ചെയര്‍മാന്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ നിലവിളക്ക് കൊളുത്തി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

രണ്ടു പൂളുകളിലായി നടന്ന മത്സരങ്ങള്‍ വൈകുന്നേരം ആറുമണിക്കാണ് അവസാനിച്ചത്. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് ജോസ് മുല്ലപ്പള്ളില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവരാണ്. ക്രമീകരണങ്ങള്‍ക്ക് ടോമി അംബേനാട്ട്, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോര്‍ജ് പുതുശേരില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, രഞ്ജന്‍ ഏബ്രഹാം, ജിതേഷ് ചുങ്കത്ത്, സണ്ണി വള്ളിക്കളം, തൊമ്മന്‍ പൂഴിക്കുന്നേല്‍, ജിമ്മി കണിയാലി, ഷാബു മാത്യു എന്നിവര്‍ നേതൃത്വം നല്‍­കി.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code