Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയില്‍ ബോളിവുഡ് ഫ്രീ ചാനല്‍ തുടങ്ങി   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ബോളിവുഡ് ഫ്രീ ചാനല്‍ ജര്‍മനിയില്‍ തുടങ്ങി. ഇന്നലെ ജൂലായ് 28 മുതല്‍ ആണ് പ്രസിദ്ധ ഇന്ത്യന്‍ ടി.വി. ചാനലായ സീ ടി.വി. (സീ.വണ്‍) ജര്‍മനിയില്‍ സാറ്റലൈറ്റ് പ്രക്ഷേപണം തുടങ്ങിയത്. ഈ ചാനലിലൂടെ ബോളിവുഡ് സിനിമകള്‍ കാണാനും, ഗാനങ്ങള്‍ ആസ്വദിക്കാനും കഴിയും. ഇതുവരെ ജര്‍മനിയിലെ വളരെ ചുരുക്കം സ്ഥലങ്ങളിലെ ജര്‍മന്‍ തീയേറ്ററുകളില്‍ വല്ലപ്പോഴും പ്രദര്‍ശിപ്പിച്ചിരുന്നതും, ആര്‍.റ്റി.എല്‍. എന്ന ജര്‍മന്‍ ടി.വി. ചാനല്‍ പ്രദര്‍ശിപ്പിച്ചിരുന്നതുമായ ബോളിവുഡ് സിനിമകള്‍ മാത്രമാണ് ജര്‍മന്‍കാര്‍ക്കും, പ്രവാസികള്‍ക്കും ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നത്.

ഈ സീ.വണ്‍. ചാനല്‍ ലഭിക്കാന്‍ താഴെ കൊടുത്തിരിക്കുന്നതു പോലെ സാറ്റലൈറ്റ് അന്റേന പ്രോഗ്രാം ചെയ്യുക. ഈ ചാനല്‍ പ്രോഗ്രാം ചെയ്താല്‍ 18 മില്യന്‍ ജര്‍മന്‍ വീടുകളിലും, 2.5 മില്യന്‍ ആസ്ട്രിയാ, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങളിലെ വീടുകളിലും ബോളിവുഡ് സിനിമകളും, ഗാനങ്ങളും ഫ്രീ ആയി കാണാന്‍ സാധിക്കും.

Astra 19,2° Ost; Frequenz 10921 MHz horizontal; Symbolrate SR 22000; Fehlerkorrektur FEC 7/8.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code