Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭക്തിപ്രഭയില്‍ സെന്റ് അഫോന്‍സാ ദേവാലയം: പ്രധാന തിരുനാള്‍ ഞായറാഴ്ച   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

കൊപ്പേല്‍ : വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്താല്‍ അനുഗ്രഹീതമായ ടെക്‌­സാസിലെ കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം തിരുനാള്‍ നിറവില്‍ ഭക്തിപ്രഭയില്‍. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിനത്തില്‍ സ്­ഥാപിതമായ ഈ ദേവാലയത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച തിരുനാളിനു കൊടിയേറിയതു മുതല്‍ ഭക്തജന പ്രവാഹമാണ്.

സഹനത്തിലൂടെ വിശുദ്ധിയുടെ പടവുകള്‍ കയറിയ ഭാരതത്തിന്‍റെ പ്രഥമവിശുദ്ധയുടെ സന്നിധിയില്‍ പ്രാര്‍ഥിക്കുവാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുവാനും, നൊവേനയര്‍പ്പിച്ചു വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്നതിനും ടെക്‌­സാസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനു ഭക്തരാണ് ദേവാലയത്തില്‍ എത്തിച്ചേരുന്നത്. തിരുനാള്‍ ആരംഭിച്ചതുമുതല്‍ രാവിലെ ഒന്പതുമുതല്‍ വൈകുന്നേരം വരെ ആരാധനയും, തുടര്‍ന്ന് വൈകുന്നേരം വി. കുര്‍ബാന നൊവേന, ലദീഞ്ഞ് , നേര്‍ച്ചവിതരണം എന്നിവയുമാണ് നടന്നു വരുന്നത്.

നാളെ (29 വെള്ളി) രാവിലെ ഒന്‍പതു മുതല്‍ ദേവാലയത്തില്‍ ദിവ്യകാരുണ്യആരാധന. തുടര്‍ന്നു വൈകുന്നേരം 6.30നു നടക്കുന്ന വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ലൂക്ക് കളരിക്കല്‍ എംഎസ്എഫ്എസ് , വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും.

ഇടവകയിലെ കലാകാരന്മാര്‍ അണിനിരക്കുന്ന പ്രത്യേക കലാപരിപാടിയായ 'ബട്ടര്‍ഫ്‌ളൈസ്' സെന്‍റ് തുടര്‍ന്നു സെന്റ് അല്‍ഫോന്‍സ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

30നു (ശനി) വൈകുന്നേരം 4.30ന് നടക്കുന്ന ആഘോഷമായ റാസയ്ക്ക് ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ കാര്‍മികത്വം വഹിക്കും ഫാ. ജോഷി ചിറക്കല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്നു നൊവേന, ലദീഞ്ഞ് എന്നിവ നടക്കും.

കലാപരിപാടികളുടെ ഭാഗമായി തുടര്‍ന്നു രാത്രി എട്ടിന് മയാമി ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും.

പ്രധാന തിരുനാള്‍ ദിനമായ 31നു (ഞായര്‍) വൈകുന്നേരം 4.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. വചനസന്ദേശം ഫാ. തോമസ് കടുകപ്പിള്ളില്‍ നല്‍കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചു ആഘോഷമായ പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്‌നേഹവിരുന്നും നടക്കും.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, കൈക്കാരന്മാരായ അപ്പച്ചന്‍ ആലപ്പുറം, ജൂഡിഷ് മാത്യു, നൈജോ മാത്യു, പോള്‍ ആലപ്പാട്ട്, ജെജു ജോസഫ് (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗണ്‍സിലും ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളും നേതൃത്വം നല്‍കി വരുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code