Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കലാഭവന്‍ മണിയുടെ മരണം: ആറ് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കും

Picture

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് ആറു സുഹൃത്തുക്കള്‍ക്കു നുണപരിശോധന നടത്താന്‍ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. മനുഷ്യാവകാശ കമ്മിഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരം. മണിയുടെ മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ആത്മഹത്യയോ കൊലപാതകമോ എന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തേ ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ തള്ളിയിരുന്നു.

അതേസമയം, മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതായി ഡിജിപി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ലാബുകളിലെ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചു വിദഗ്ധരുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം അറിയിച്ചു. ലാബ് റിപ്പോര്‍ട്ടിലെ അപാകതളെക്കുറിച്ചു മണിയുടെ ബന്ധുക്കള്‍ കമ്മീഷനു പരാതി നല്‍കിയിരുന്നു.

ആത്മഹത്യ, കൊലപാതകം, രാസപദാര്‍ഥം ഉള്ളില്‍ച്ചെന്നുള്ള സ്വാഭാവിക മരണം എന്നിങ്ങനെ മൂന്നു സാധ്യതകളെക്കുറിച്ചാണ് പൊലീസ് അന്വേഷിച്ചത്. എന്നാല്‍ മരണകാരണം സ്ഥിരീകരിക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയു­ന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code