Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാധ്യമങ്ങളെ വിലക്കിയ സംഭവം: ഇടപെടില്ലെന്ന് മുഖ്യമന്ത്രി

Picture

ന്യൂഡല്‍ഹി: ഹൈകോടതിയില്‍ മാധ്യമങ്ങളെ വിലക്കിയ സംഭവത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.   ഇത് കോടതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. ഇതില്‍ ഇടപെടാന്‍ സര്‍ക്കാരിനു പരിമിതികളുണ്ട്. കോടതി ഇക്കാര്യത്തില്‍ നിലപാടെടുക്കണമെന്ന സമീപനമാണു സര്‍ക്കാറിന്. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ സമയമായെന്നും ഹൈകോടതി ശരിയായ രീതിയില്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം മാധ്യമങ്ങള്‍ക്ക് ലഭിക്കേണ്ടതാണ്. ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടേണ്ടവരല്ല.  ഇരുവരും കഠിനവാക്കുകളാണ് ഉപയോഗിക്കുന്നത്. മനുഷ്യന്‍ വികാരത്തിന് അടിമപ്പെട്ടാലുണ്ടാകുന്ന പ്രശ്‌നമാണിതെന്നും പിണറായി വിശദീകരിച്ചു

നല്ലതിലെല്ലാം ദോഷം കണ്ടെത്തുന്നവരാണ് സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ച വിഷയത്തില്‍  വിമര്‍ശിക്കുന്നതെന്നും ഇടതുപക്ഷസ്വഭാവം ഉപേക്ഷിക്കുന്നുവെന്ന മുന്നറിയിപ്പ് നല്‍കുന്നവര്‍ക്ക് നന്ദിയുണ്ടെന്നും പിണറായി പ്രതികരിച്ചു. ഒരു സര്‍ക്കാരിന് പലവഴിക്കുള്ള ഉപദേശങ്ങള്‍ ലഭിക്കേണ്ടതായുണ്ട്. സ്വീകരിക്കാന്‍ പറ്റുന്നത് ഉള്‍കൊണ്ട് മുന്നോട്ടുനീങ്ങും. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി അഭിപ്രായം കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയതാണ്. ഇരട്ടപ്പദവി നിയമം പാസാക്കിയത് ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code