Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശ്രീകൃഷ്ണ ഗാഥ­കള്‍ കുട്ടി­ക­ളില്‍ യുക്തി­ചിന്ത വളര്‍ത്തും: ഡോ.­ജി.­മാ­ധ­വന്‍നാ­യര്‍

Picture

തിരു­വ­ന­ന്ത­പുരം:ശ്രീകൃഷ്ണ ഗാഥ­കള്‍ കുട്ടി­കളില്‍ യുക്തി ചിന്ത വളര്‍ത്തു­മെന്ന് ഐഎ­സ്­ആര്‍ഒ മുന്‍ ചെയര്‍മാര്‍ ഡോ.­ജി.­മാ­ധ­വന്‍നാ­യര്‍. ബാല­ഗോ­കുലം ജന്മാ­ഷ്ടമി ആഘോ­ഷ­ങ്ങ­ളുടെ സംസ്ഥാനതല സ്വാഗ­ത­സംഘ രൂപീ­ക­രണ യോഗം ഉദ്ഘാ­ടനം ചെയ്യു­ക­യാ­യി­രുന്നു അദ്ദേഹം

ഇന്റര്‍നെ­റ്റി­ലൂടെ എല്ലാം കിട്ടുന്ന കാല­ഘ­ട്ട­ത്തില്‍ പോസ്റ്റു­ക­ളുടെ അടി­ക്കു­റു­പ്പു­കള്‍ പല­പ്പോഴും സ്വാര്‍ത്ഥ താത്പ­ര്യ­ത്തോ­ടെ­യു­ള്ള­വ­യാ­ണ്. പല­പ്പോഴും കുട്ടി­കള്‍ തെറ്റി­ദ്ധ­രി­പ്പി­ക്ക­പ്പെ­ടു­ന്ന കാല­ഘ­ട്ട­മാ­ണ്. ശ്രീകൃഷ്ണഗാഥ­കള്‍ പഠി­ക്കു­ന്ന­തി­ലൂടെ കുട്ടി­ക­ളുടെ മനസ്സ് ശുദ്ധീ­ക­രി­ക്ക­പ്പെ­ടും. അതി­ലൂടെ കുട്ടി­ക­ള്‍ക്ക് യുക്തി­പൂര്‍വ്വ­മായി ചിന്തി­ക്കു­വാന്‍ കഴി­യും. ­അ­തി­നായി കൃഷ്ണഗാഥ ­ക­ഥ­കള്‍ ലോകം മുഴു­വന്‍ പ്രച­രി­പ്പി­ക്കു­വാന്‍ ബാല­ഗോ­കു­ല­ത്തിന് ആക­ണ­മെന്നും അദ്ദേഹം കൂട്ടി­ച്ചേര്‍ത്തു.

കേര­ള­ത്തിലെ പ്രശ­സ്ത­മായ അഞ്ച് ശ്രീകൃ­ഷണ സ്വാമി ക്ഷേത്ര­ങ്ങ­ളിലെ തന്ത്രി­മാര്‍ ഭദ്ര­ദീപം കൊളുത്തി ചട­ങ്ങിന് ആരം­ഭം ­കു­റി­ച്ചു. നെയ്യാ­റ്റിന്‍കര ശ്രീകൃഷ്ണ സ്വാമി­ക്ഷേത്രം തന്ത്രി തര­ണ­ന­ല്ലൂര്‍ പര­മേ­ശ്വ­രന്‍ നമ്പൂ­തി­രി­പ്പാ­ട്, ഗുരു­വാ­യ­ൂര്‍ ക്ഷേത്രം ഓതി­ക്കന്‍ മുന്നൂലം നീല­കണ്ഠന്‍ നമ്പൂ­തി­രി, ആറ­ന്മുള പാര്‍ത്ഥ­സാ­രഥി ക്ഷേത്രം തന്ത്രി അക്കീ­ര­മണ്‍ കാളി­ദാസ ഭട്ട­ത­രി­പ്പാ­ട്, അമ്പ­ല­പ്പുഴ ശ്രീകൃഷ്ണ സ്വാമി­ക്ഷേത്രം തന്ത്രി പുതു­മന ദാമോ­ദ­രന്‍ നമ്പൂ­തി­രി, തൃച്ചം­ബരം ശ്രീകൃ­ഷ്ണ സ്വാമി­ക്ഷേത്രം തന്ത്രി കാമ്പ്രം രാജേഷ് നമ്പൂ­തി­രി­പ്പാട് എന്നി­വര്‍ചേര്‍ന്നാണ് അഞ്ച് വിള­ക്കു­ക­ളില്‍ അഗ്നി പകര്‍ന്ന­ത്.

ബാല­ഗോ­കുലം സംസ്ഥാന അദ്ധ്യ­ക്ഷന്‍ കെ.­പി.­ബാ­ബു­രാജ് അദ്ധ്യ­ക്ഷ­ത വഹി­ച്ചു. ഭാര­തീയ വിചാ­ര­കേന്ദ്രം ഡപ്യുട്ടിഡയ­റ­ക്ടര്‍ ആര്‍.­സ­ഞ്ജ­യന്‍, ജന്മാ­ഷ്ടമി ജില്ലാ സംഘാ­ടക സമിതി ചെയര്‍മാന്‍ നന്ദ­കു­മാര്‍ ഐഎ­എസ്, ഒ.­രാ­ജ­ഗോ­പാല്‍ എംഎല്‍­എ, ഗാന്ധി സ്മാര­ക­നിധി ചെയര്‍മാന്‍ പി.ഗോപി­നാ­ഥന്‍ നായര്‍, ബാല­ഗോ­കുലം സംസ്ഥാന കാര്യ­ദര്‍ശി വി.­ഹ­രി­കു­മാര്‍, സംസ്ഥാന സമിതി അംഗം ഡി. നാരാ­യണ ശര്‍മ്മ, ബാല­ഗോ­കുലം മേഖലാ കാര്യ­ദര്‍ശി കെ.­ബാബു തുട­ങ്ങി­യ­വര്‍ പങ്കെ­ടുത്തു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code