Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റിലീവിയം ഹെല്‍ത്ത് കെയറിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

Picture

ഷിക്കാഗോ: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന റിലീവിയം ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റംസിന്റെ അമേരിക്കയിലെ ഔദ്യോഗികമായ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഷിക്കാഗോയില്‍ വച്ച് നടത്തപ്പെട്ടു. ഷിക്കാഗോയില്‍ അരങ്ങേറിയ നോര്‍ത്ത് അമേരിക്കയിലെ പ്രഥമ മലയാളം സിനിമാ അവാര്‍ഡ്‌നൈറ്റിന്റെ വേദിയില്‍ വച്ചായിരുന്നു അവാര്‍ഡ് നൈറ്റിന്റെ ഡയമണ്ട് സ്‌പോണ്‍സര്‍ കൂടിയായ റിലീവിയം ഹെല്‍ത്ത് കെയര്‍ന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടത്. പ്രശസ്ത സിനിമാ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ഫ്രീഡിയ എന്റര്‍റ്റെയിന്‍റ്‌മെന്റ് മാനേജിങ് ഡയറക്ടര്‍ ഡയസ് ദാമോദരനില്‍ നിന്നും ആദ്യ രജിസ്‌­ട്രേഷന്‍ സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നടത്തപ്പെട്ടത്.

കേരളത്തിനകത്ത് രോഗികളായുള്ളവരുടെ വീടുകളിലേക്ക് പരമ്പരാഗതമായി ആശുപത്രികളില്‍ മാത്രം ലഭിച്ചുകൊണ്ടിരുന്ന ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കുന്ന നൂതനമായ സംവിധാനങ്ങള്‍ ഒരുക്കുന്ന സ്ഥാപനമാണ് റിലീവിയം. അണുകുടുംബങ്ങളുടെ ഈ കാലഘട്ടത്തില്‍, പല പ്രവാസി മലയാളികളുടെയും, മാതാപിതാക്കളോ രോഗികളായ ബന്ധുക്കളോ ആരോഗ്യ പ്രശനങ്ങളില്‍ വലയുമ്പോള്‍, ആശുപത്രികളില്‍ മണിക്കൂറുകളോളം സമയം ചിലവൊഴിക്കുന്നതിന് പരിഹാരമാവുകയാണ് റിലീവിയം ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റത്തിലൂടെ. കൃത്യമായ പരിശോധന, ആവശ്യമെങ്കില്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ കൊണ്ടുപോയുള്ള പരിശോധന, ഡോക്ടറെ കാത്തിരിക്കല്‍ ഇല്ലാത്ത പരിശോധനക്ക് അവസരം, അതിവേഗം ബില്ലുകള്‍ കൊടുത്തു തീര്‍ക്കല്‍, നിരന്തരമായ അന്വേഷണങ്ങള്‍, ഡോകടര്‍മാര്‍ വീട്ടില്‍ ചെന്നുള്ള ആരോഗ്യ പരിശോധന, ഹോം ലാബ്, ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള നഴ്‌­സിംഗ്, വിദഗ്ധമായ ഫിസിയോ തെറാപ്പി സേവനം, ആവശ്യാനുസരണം മരുന്നുകള്‍ വീട്ടിലെത്തിക്കല്‍, സഹായത്തിനു ഒപ്പം ആള്‍, തുടര്‍ ചികിത്സ എന്നീ സേവനങ്ങള്‍ നല്‍കുന്ന സമ്പൂര്‍ണ്ണ ആരോഗ്യ പരിപാലന സേവന ദാതാക്കളാവുകയാണ് റിലീവിയം ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റംസ്. ചികിത്സാ സംബന്ധമായ സേവനങ്ങള്‍ക്ക് പുറമെ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കല്‍, ആരോഗ്യ ഇ-കാര്‍ഡ്, ആയൂര്‍വേദ ചികിത്സ ലഭ്യമാക്കല്‍, വിശേഷ ദിവസങ്ങള്‍ ആഘോഷിക്കാന്‍ എന്നിവയും റിലീവിയം നിര്‍വ്വഹിക്കും. ആരോഗ്യ സംബന്ധമായ എല്ലാ വിശദശാംശങ്ങളും കുടുംബത്തെ, ഫോണ്‍, മെസ്സേജിങ്, മെയില്‍, വീഡിയോ കോണ്‍ഫറന്‍സ് തുടങ്ങിയ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി, അറിയിക്കുവാനും റിലീവിയത്തിന് സാധിക്കും.

കേരളത്തിലെ പ്രമുഖ ആശുപത്രികളും ഡോകടര്‍മാരും പങ്കാളികളായി ആരോഗ്യ സേവനത്തിന് പുത്തന്‍ മാനം നല്‍കുമ്പോള്‍ അതിനെ മുന്നില്‍ നിന്നു നയിക്കുന്നത് സിലിക്കോണ്‍ ഇന്ത്യ 2015 ല്‍ കമ്പനി ഓഫ് ദി ഇയര്‍ ആയി തെരെഞ്ഞെടുത്ത ഡോ. സതീഷ് ആന്‍ഡ് അസോസിയേറ്റ്‌­സ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റാണ്. കേരളത്തിലെ ആരോഗ്യ രംഗത്ത് അറിയപ്പെടുന്ന പ്രമുഖ വ്യക്തിത്വമായ ഡോ. സതീഷ് രാമന്‍കുട്ടിയാണ് ഈ നൂതന സംരഭത്തിന് പിന്നില്‍.

കൂടുതല്‍ വിവിയരങ്ങള്‍ക്ക് ബന്ധപ്പെടുക +919447147689 (ഡോ. സതീഷ് രാമന്‍കുട്ടി)

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code