Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 3-ന് ശനിയാഴ്ച

Picture

ടൊറന്റോ: കനേഡിയന്‍ മലയാളി നഴ്‌സുമാരുടേയും, കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) പ്രഥമ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നാംതീയതി ശനിയാഴ്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ മിസിസ്സാഗായിലെ സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളില്‍ (6890 Professional Court, Mississagua L4V IX6) വെച്ച് വൈകുന്നേരം 4.30 മുതല്‍ നടത്തപ്പെടുന്നു.

ട്രില്യന്‍ ഗിഫ്റ്റ് ഓഫ് ലൈഫുമായി സഹകരിച്ച് Organ Donor Campaign amoung the South Asian Communities to fill the Shortage of Donors എന്ന ലക്ഷ്യം നേടുന്നതിനുള്ള കാമ്പയിന്‍ ഫണ്ട് സമാഹരണത്തിനു വേണ്ടിയാണ് സി.എം.എന്‍.എ പ്രഥമ ഓണാഘോഷം സംഘടിപ്പിക്കുന്നത്.

കാനഡയിലെ സൗത്ത് ഏഷ്യന്‍ കമ്യൂണിറ്റിക്കുവേണ്ടിയും പൊതു സമൂഹത്തിനുവേണ്ടിയും സി.എം.എന്‍.എയുടെ ആഭിമുഖ്യത്തില്‍ ബ്ലഡ് ഡോണര്‍ ക്ലിനിക്ക്, ഡയബെറ്റിക് ഇന്‍ഫര്‍മേഷന്‍ ക്ലാസുകള്‍ എന്നിവയും നടത്തിവരുന്നു.

കാഡയിലെ നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും കലാ-സാംസ്കാരിക-സാമൂഹിക മേഖലകളിലെ ഉന്നമനത്തിനുവേണ്ടി നിരവധി കര്‍മ്മപരിപാടികള്‍ നടത്തിവരുന്നു.

പുതുതായി എത്തിച്ചേരുന്ന മലയാളി നഴ്‌സുമാര്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുകയും, ഇന്റര്‍വ്യൂ വിജയിക്കുന്നതിനുവേണ്ട പരിപാടികളും നടത്തിവരുന്നു.

നഴ്‌സുമാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കേരളത്തനിമയുള്ള കലാപരിപാടികള്‍ ഓണാഘോഷത്തിനു മാറ്റുകൂട്ടും.

"ഒരുമിക്കാം ഒന്നാകാം, കൈകോര്‍ക്കാം കൈത്താങ്ങായ്' എന്ന മുദ്രാവാക്യവുമായി സി.എം.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ അനുദിനം മുന്നേറുകയാണ്. ഓണാഘോഷത്തിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ആഘോഷങ്ങളുടെ വിജയത്തിനായി ഏവരുടേയും സഹായ സഹകരണങ്ങള്‍ സി.എം.എന്‍.എ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഷീല ജോണ്‍ (416 562 5845), സൂസന്‍ ഡീന്‍ കണ്ണമ്പുഴ (416 230 6347), ജോജോ ഏബ്രഹാം (647 960 8465), സിനി തോമസ് (647 505 2720), മഹേഷ് മോഹന്‍ (647 703 4283), ഫിബി ജേക്കബ് (647 470 8798), സെബാസ്റ്റ്യന്‍ തൊട്ടിയില്‍ (647 393 9919), ജിജോ സ്റ്റീഫന്‍ (647 536 5742). വെബ്‌സൈറ്റ്: http://www.canadianmna.com/



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code