Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പിണറായിക്കു ഗീതോപദേശം വേണോ ? (ജോയ്­ ഇട്ടന്‍)

Picture

പിണറായി വിജയന് സാമ്പത്തിക ഉപദേഷ്ടാവായി അമേരിക്കയില്‍ നിന്നൊരു മലയാളി സാമ്പത്തിക വിദഗ്ധ.ഡോ.ഗീതാഗോപിനാഥ്­ .കൊള്ളാം നല്ല കാര്യം .സാമ്പത്തികരംഗത്തെ അവരുടെ പ്രവര്‍ത്തനങ്ങളെ കുറച്ചു കാണുന്നില്ല.തോമസ് ഐസക്കിനെ പോലെ വിദഗ്ധനായ ഒരു സാമ്പത്തികവിദഗ്­ധന്‍ സ്വന്തം തട്ടകത്തില്‍ കിടക്കുമ്പോള്‍ മറ്റൊരുവിദഗ്­ധയോ ?എന്ന് സി പി എമ്മില്‍ നിന്ന് തന്നെ  പലരുംചോദിക്കാറില്ലേ എന്നാണ് എന്റെ സംശയം.

ആരാണ് ഡോ.ഗീതാഗോപിനാഥ്­ .നവ ലിബറല്‍ സാമ്പത്തികവീക്ഷണം ശക്തിയായി മുന്നോട്ട് വെക്കുന്ന ഒരാള്‍.മോദിയെ വാനോളം പുകഴ്ത്തുന്നവര്‍. ഡിസലിന്റെ വിലനിയന്ത്രണം എടുത്തു കളഞ്ഞതിനെ പ്രകീര്‍ത്തിചവര്‍.വിവദമായ ഭുമി ഏറ്റെടുക്കല്‍ നിയമവുമായി മുന്നോട്ട്‌പോവാന്‍ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിയാള്‍.കഴിഞ്ഞജനുവരിയില്‍ സി.എന്‍.ബി.സി ചാനല്‍ നടത്തിയഅഭിമുഖത്തില്‍ ഗീത പറഞ്ഞത് , കഴിഞ്ഞ 16­മാസത്തെമോദി സര്‍ക്കാറിന്റെ ഭരണം സാമ്പത്തിക മേഘലക്ക് ശുഭസുചന നല്‍ക്കുന്നു എന്നാണ്. ക്ഷേമ പദ്ധതികള്‍ക്കും, വായ്പ്പകള്‍ക്കുമായി പണം ചിലവയിക്കുന്നത് കുറക്കണംഎന്ന് അഭിപ്രായ പെട്ടവരാണ് ഇവര്‍. തൊഴിലുറപ്പ്പദ്ധതികള്‍ക്കും ജനക്ഷേമ പദ്ധതിക്കും ചിലവഴിക്കുന്നപണം കുറച്ചാലേ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാവുഎന്നാണ് ഇവരുടെ അഭിപ്രായം.പൊതു മേഖലയില്‍സര്‍ക്കാര്‍ നിക്ഷേപം വര്‍ദ്ധിക്കുന്നത് നാണയ പെരുപ്പംവര്‍ദ്ധിക്കാന്‍ കാരണമെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു.

ഇനിയുമുണ്ട് പരിഷ്ക്കാരങ്ങള്‍.ഇനി ഇവയൊക്കെകേരളത്തില്‍ പിണറായിയെ ഉപദേശിക്കാം.സി പി എമ്മിനെന്യായീകരിക്കുന്നവര്‍ക്കു സായൂജ്യം കൊള്ളാന്‍ ഇതില്‍പരം മേറ്റ്ന്ത് വേണം,ഒന്നുംഒരുകാലത്തുംതെളിച്ചുപറയുകയോ,പറയുന്നത്‌പോലെപ്രവര്ത്തിക്കുകയോ ചെയ്യുന്നശീലം സി പി എമ്മിന് ഇല്ല. ഉദാരീകരണത്തെയും ,നവസാമ്പത്തിക നയങ്ങളെയും എത്രനാവുകൊണ്ടാണ് തള്ളിപറഞ്ഞത്.ഇപ്പോഴുംപറഞ്ഞുകൊണ്ടിരിക്കുന്നത് . ലോകംമുഴുവന്മാറ്റങ്ങള്ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന സമയത്തു്,മുഖംതിരിഞ്ഞു നില്ക്കാന് ആവില്ല എന്നലളിതസത്യംമനസ്സിലാക്കാന് ,മറ്റുപലതുപോലെ , എന്തേ ഈ പാര്‍ട്ടിക്ക് കഴിയാതെ പോകുന്നു ?. കേരളത്തില് ഇടതുപക്ഷംഅധികാരത്തില് വന്നപ്പോഴേക്ക് ചിലരുടെ വിചാരം ഇവിടെ സോഷ്യലിസം വന്നെന്നും കമ്യൂണിസംവളവിനപ്പുറത്തെത്തിയിരിക്കുന്നുവെന്നുമാണ്. ഡോ.ഗീതാഗോപിനാഥിനെ കൊണ്ടുവന്ന് അതിന്  തടസംസൃഷ്ടിക്കല്ലേയെന്നാണ് പാവങ്ങളുടെ പ്രാര്ഥന!

ആഗോളവത്ക്കരത്തില് പെട്ട കേരള ജനതയ്ക്ക് പരമാവധിആശ്വാസം നല്കാനുള്ള തത്രപ്പാടിലാണ് ഡോ.ഐസക്കെന്ന്ഇവര് മനസിലാക്കുന്നില്ല. ഗ്ലോബലൈസഷന്‍, ചൂഷണം, അമേരിക്ക, ഗൂഡാലോചന, സി ഐ എ.... എല്ലാം കണ്ണടച്ച്വിഴുങ്ങേണ്ടിവന്നു. അല്ലെ?.ഉദാരവത്ക്കരണം, ആഗോളീകരണം, സ്വകാര്യവത്ക്കരണം ­­ ഈനിലപാടുകളില്‌നിന്നും വിട്ടു നില്ക്കാനോ വിട്ടു നിന്നുകൊണ്ട്വികസനവും പുരോഗതിയും കൈവരിക്കാനോ ഇടതുപക്ഷസര്ക്കാരിനെന്നല്ല ഒരു സര്ക്കാരിനും കഴിയില്ല. ഈയാഥാര്ത്ഥ്യത്തെ കണ്ടില്ലെന്നു ''നടിച്ചു''കൊണ്ടല്ലാതെഒരിഞ്ചുപോലും മുന്നോട്ടു പോകാന് തോമസ് ഐസക്ക്ധനമന്ത്രിയായിട്ടുള്ള പിണറായി സര്ക്കാരിന് കഴിയുകയില്ല. ഇക്കാര്യം തുറന്നു പറയാന്‍  സര്ക്കാരിന് അല്പം ചമ്മലോവൈക്ലബ്ബ്യമോ ഉണ്ടായേക്കാം. അതു സാരമാക്കാനില്ല. എന്തെല്ലാം കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. അതുപോലാവട്ടെ ഇതും.ദാമോദരന്‍ വിഷയത്തില്‍സ്വീകരിച്ച നിലപാടുപോലെ ഒരു നിലപാട് ഈ കാര്യത്തില്‍ഉണ്ടാകാന്‍ ഇടയില്ല .കാരണം ഗീതാ ഗോപിനാഥ്­ ഫ്രീആയിട്ട് അമേരിക്കയില്‍ ഇരുന്നാണ് ഉപദേശംനല്‍കുന്നത്.അതും പിണറായിക്കു ആവശ്യമെങ്കില്‍മാത്രം.പക്ഷെ ഇത്തരം കാര്യങ്ങളില്‍ തീരുമാനംഎടുക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ  നന്മകൂടിനോക്കണം എന്ന് മാത്രം.

ജോയ്­ ഇട്ടന്‍ (INOC New York State  Chapter President)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code