Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആറന്‍മുള വിമാനത്താവള പദ്ധതി പ്രായോഗികമല്ല: പിണറായി വിജയന്‍

Picture

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവള പദ്ധതി പ്രായോഗികമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്­തമാക്കി. അത് കൃഷിഭൂമിയാണ്. അവിടെ വിമാനത്താവളം കൊണ്ടുവരുന്നതിനോടുള്ള എതിര്‍പ്പ് കേന്ദ്ര പരിസ്­ഥിതി മന്ത്രാലയത്തെ അറിയിക്കാന്‍ ആലോചിക്കുന്നില്ലെന്നും ചെയ്യേണ്ടതു ചെയ്യുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

എയര്‍ കേരള പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ അജന്‍ഡയിലില്ല.കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളറിങ്ങുന്നതിന് വികസനത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിന് ഉപാധികളോടെ ഇളവ് അനുവദിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കി. റണ്‍വേ വികസനത്തിനു സംസ്­ഥാനം ഉടനെ ഭൂമിയെടുത്തു നല്‍കും. റണ്‍വേ വികസിപ്പിക്കുന്നതുവരെ വലിയ വിമാനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുന്നത് വിമാനത്താവളത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനെന്നോണം, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, സെക്യൂരിറ്റി, കസ്­റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയവയ്­ക്കുള്ള ചെലവ് ഇടാക്കുന്നതിന് അഞ്ചു വര്‍ഷത്തെ ഇളവു വേണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആഭ്യന്തര, ധനമന്ത്രാലയങ്ങള്‍ ഉള്‍പ്പെട്ട വിഷയമാണെന്നും അനുകൂല ശുപാര്‍ശയോടെ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് ആവശ്യം കൈമാറുമെന്നും മന്ത്രി മറുപടി നല്‍കി. സംസ്­ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസിനു കേന്ദ്രം മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം വിമാന സര്‍വീസ് കമ്പനികളുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

വിനോദ സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനെന്നോണം ബേക്കല്‍, വയനാട്, ഇടുക്കി, ശബരിമല എന്നിവിടങ്ങളില്‍ എയര്‍ സ്­ട്രിപ്പുകള്‍ സ്­ഥാപിക്കാന്‍ അനുമതി വേണമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code