Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി ഓണം വര്‍ണ്ണശബളവും ആകര്‍ഷകവുമായി   - എ.സി. ജോര്‍ജ്ജ്

Picture

 ഹ്യൂസ്റ്റന്‍: പൊന്നിന്‍ ചിങ്ങത്തിലെ ഓണം ചിങ്ങമാസത്തിലെ പൊന്‍പുലരിയില്‍ തന്നെ, ചിങ്ങം 4 ശനിയാഴ്ച (ആഗസ്റ്റ് 20ന്) ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി ആഘോഷിച്ചു. കമ്മ്യൂണിറ്റി നിവാസികളുടെ കേരളതനിമയാര്‍ന്ന ഓണാഘോഷം അത്യന്തം വര്‍ണ്ണശബളവും ആകര്‍ഷകവുമായി. മിസൗറി സിറ്റിയിലെ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ മദ്ധ്യാഹ്നത്തോടെ ഇവിടുത്തെ മലയാളി കമ്മ്യൂണിറ്റിയിലെ പ്രായത്തില്‍ മുതിര്‍ന്നവര്‍ തിരിതെളിയിച്ചതോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. പരമ്പരാഗത കേരളീയ ഓണക്കാല വസ്ത്രധാരികളായെത്തിയ വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി സമൂഹനിവാസികള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷത്തിന്റെയും ആമോദത്തിന്റെയും തരംഗമാലകള്‍ സൃഷ്ടിച്ചു. വാട്ടര്‍ഫോര്‍ഡ് മലയാളി മങ്കമാര്‍ അതികമനീയമായി തീര്‍ത്ത ഓണക്കാല പൂക്കളത്തിനുചുറ്റും ഓണത്തുമ്പികളേയും പൂമ്പാറ്റകളേയും പോലെ മലയാളി പൈതങ്ങള്‍ ആവേശത്തോടെ ഓടിക്കളിച്ചപ്പോള്‍ കേരളത്തിലെങ്ങോ ഓണക്കാലത്ത് മുറ്റത്ത് തീര്‍ത്ത പൂക്കളത്തിനു ചുറ്റും ബാലികാബാലന്മാര്‍ വട്ടമിട്ട് ആര്‍ത്തുല്ലസിക്കുന്ന ഒരു പ്രതീതിയാണുണ്ടായത്.

ശ്രവണമധുരമായ ഓണപ്പാട്ടുകള്‍ക്കും ചെണ്ടമേളത്തിനുമൊപ്പം തന്നെ വിഭവസമൃദ്ധമായ നാടന്‍ കേരളീയ ഓണസദ്യ വാഴയിലയില്‍ത്തന്നെ വിളമ്പി. തുടര്‍ന്ന് ഓണത്തിന്റെ പ്രതീകമായ പ്രജാവത്സലന്‍ മാവേലിത്തമ്പുരാനെ താലപ്പൊലിയും കൊട്ടും കുരവയുമായി എതിരേറ്റു. വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ബിനു സക്കറിയ ഓണാഘോഷങ്ങളിലേക്ക് എല്ലാവരേയും സഹര്‍ഷം സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. ഓണത്തിന്റെ പൈതൃകവും മാഹാത്മ്യവും വിവരിച്ചുകൊണ്ട് എ.സി. ജോര്‍ജ്ജ് ഓണസന്ദേശം നല്‍കി പ്രസംഗിച്ചു.

തുടര്‍ന്നങ്ങോട്ട് വൈവിദ്ധ്യമേറിയ കലാപരിപാടികള്‍ ഓരോന്നായി ആസ്വാദകരുടെ നിലയ്ക്കാത്ത കയ്യടികളും ഹര്‍ഷാരവങ്ങളുമായി അരങ്ങേറി. റിനി, മഞ്ജു, ടീന, പ്രിയ, സോണിയ, സുജ തുടങ്ങിയവര്‍ തിരുവാതിര നൃത്തം അവതരിപ്പിച്ചു. വിവിധപ്രായത്തിലുള്ള കുട്ടികളുടേയും മുതിര്‍ന്നവരുടേയും സിംഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, സിംഗിള്‍ ഗീതങ്ങള്‍, സമൂഹഗാനങ്ങള്‍ എല്ലാം അത്യന്തം മികച്ചതും ഹൃദ്യവുമായിരുന്നു. ഓണത്തെ അനുസ്മരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍, കൊയ്ത്തുപാട്ടുകള്‍, ചുവടുവയ്പ്പുകള്‍ എല്ലാം പ്രത്യേകം ശ്രദ്ധിക്കപ്പെടുകയുണ്ടായി. സ്റ്റേജില്‍ തല്‍സമയത്തായി അവതരിപ്പിച്ച ഓണക്കാല വള്ളംകളിയില്‍ വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ ചുണ്ടന്‍വള്ളവും അമരക്കാരും തുഴക്കാരും ഗായകരും പ്രത്യേക പ്രശംസയ്ക്ക് അര്‍ഹരായി. കുട്ടനാടന്‍...... പുഞ്ചയിലെ....... എന്നു തുടങ്ങുന്ന വള്ളംകളി ആലാപനത്തോടെ ചുറ്റും വെള്ളം നിറഞ്ഞ വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി നിവാസികളും വള്ളം തുഴയുന്ന ശരീരലാസ്യ ആംഗ്യ‘ാവങ്ങളോടെ താളം പിടിച്ചും പാടിയും സദസ്സും അരങ്ങും കൊഴുപ്പിച്ചു.

വൈവിദ്ധ്യമേറിയ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ ക്രിസ്റ്റീന, ജീമോന്‍ മാത്യു, ഷാരന്‍ സക്കറിയ, അഞ്ചല്‍ ഡൈജു, ചഞ്ചല്‍ ഡൈജു, ഐറിന്‍ സക്കറിയ, മിച്ചല്‍ മനോജ്, എലീനാ ജയ്‌സണ്‍, നവ്യ മുക്കാട്ട്, കെന്നി തോമസ്, ക്രിസ് തോമസ്, ഷാജി ജോര്‍ജ്ജ്, ആഷ്‌ലി തോമസ്, എമില്‍ മാത്യൂസ്, മീരബെല്‍ മനോജ്, ജോവിയറ്റ് ജോബിന്‍സ്, ആരന്‍ ഷിബു, ഹെലന്‍ ജോഷി, സ്‌നേഹ മനോജ്, ക്രിസ്റ്റീനാ ജോര്‍ജ്ജ്, മരിയാ സക്കറിയ, ജോണ്‍ ജോബിന്‍സ്, ഹാന്‍സന്‍ ജോഷി, റോഷന്‍ ഷിബു, ജോസ് ജോബിന്‍സ്, മനോജ് നായര്‍, ഷിബു ജോണ്‍, സണ്ണി ജോസഫ്, എല്‍വിന്‍ മാത്യൂസ്, ലതാ മാത്യൂസ്, ടീനാ എബ്രാഹം, ജോഷി ആന്റണി, പ്രിയ ജോഷി, ഡൈജു മുട്ടത്ത്, റിനി ഡൈജു, ബിനു സക്കറിയ, സുജ തോമസ്, മന്‍ജൂ മനോജ്, മനോജ് മാത്യു, സാബു വര്‍ഗീസ്, ആന്‍സി സണ്ണി, എലീനാ ജയ്‌സണ്‍ തുടങ്ങിയവരാണ്. ജീമോന്‍ മാത്യു കര്‍ഷകശ്രി ആയും, ജോഷി ആന്റണി, പ്രിയ ജോഷി ദമ്പതികള്‍ യഥാക്രമം മലയാളി മന്നനും മങ്കയുമായി കിരീടമണിഞ്ഞു. ജീമോന്‍ മാത്യു പ്രോഗ്രാം കണ്‍വീനറായി പ്രവര്‍ത്തിച്ചു. 

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code