Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കപിതക്ക് ശീര്‍ഷകമോ! (കവിത: ചേറുശ്ശേരി അനിയന്‍ വാര്യര്‍)

Picture

 കാരാഗൃഹത്തില്‍ പിറന്നൊരു കൃഷ്ണനും
കാലിത്തൊഴുത്തില്‍ പിറന്നൊരു കൃസ്തയും
ദേശാന്തരത്തിന്റെ വ്യാപ്തിയുണ്ടെങ്കിലും
ജീവിതമൂന്നിയ സന്ദേശമൊന്നുതന്നെ !

രാജപ്പിറവിയാം കൃഷ്ണനുനേരിടാന്‍
ദുര്‍ഘടമെത്ര നിരന്നു മുന്നില്‍ !
ദൈവപ്പിറവിയാം ക്രിസ്തക്കുമങ്ങിനെ
ജീവിതകാലം മുഴുവനലച്ചിലാം .

സമ്പന്നനായി പിറന്ന ഗാന്ധി
ദാരിദ്ര്യ ദുഃഖം സ്വയംവരിച്ച്
വാക്കും പ്രവൃത്തിയും ശുദ്ധമാക്കി
നെഞ്ചുംവിരിച്ച് നിവര്‍ന്നുനില്‍ക്കാന്‍

സാധുജനത്തിനെ പ്രാപ്തരാക്കി .
ദുര്‍ഘടസന്ധിയീല്‍ കൂസിടാതെ
തോക്കും തിരകളും പുഷ്പമാക്കി
സ്വന്തം മനസ്സിന്റെ ശക്തികൊണ്ട്
സാമ്രാജ്യശക്തിതന്‍ പത്തിതാഴ്ത്തി .

ജീവിതമാണ് ജനനമല്ല
നേട്ടങ്ങളാണ് പ്രസംഗമല്ല
നല്ലതും തീയതും വേര്‍തിരിക്കാന്‍
ആധാരമാകുക : അന്നുമിന്നും 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code