Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എടത്വായില്‍ ജനകീയ ലൈബ്രറി പുന:ര്‍ജനിക്കുന്നു

Picture

 എടത്വാ : പഞ്ചായത്തു ലൈബ്രറിയുടെ പുനരുധാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. മൂല്യവത്തായ പുസ്തകങ്ങളുടെ അമൂല്യ ശേഖരം യഥോചിതം സംരക്ഷിക്കുവാനായി താത്കാലികമായി ലൈബ്രറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തുകയുണ്ടായി.

'ജില്ലാ മുന്‍ ഡെപ്യുട്ടി കളക്ടറര്‍ മനയില്‍ പള്ളത്തില്‍ ശ്രി കെ സി മാത്യുവിന്റെ സമ്രരണാര്‍ത്ഥം എടത്വ ലൈബ്രറിയിലേക്ക് ആവശ്യമായ അലമാരകള്‍ വാങ്ങുന്നതിനു മകന്‍ മാത്യു കെ പ്രസാദ് 25000 രൂപ സംഭാവന ചെയ്തു. ആഗസ്റ്റ് 23 ന് പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ വൈസ് പ്രസിഡന്റ ശ്രി ബൈജു ജോസ് തുക ശ്രി. അലക്‌സ് കെ മാത്യവില്‍ നിന്ന് സ്വീകരിച്ചു.വികസന ക്ഷേമ കാര്യ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ജയിന്‍ മാത്യം അദ്യക്ഷത വഹിച്ചു. ഡോ. ജോണ്‍സണ്‍ വി ഇടിക്കുള സ്വാഗതവും ജേക്കബ് എടത്വാ ക്യതജ്ഞതയും പറഞ്ഞു.

ഏകദേശം 650 സ്ക്വിര്‍ ഫീറ്റില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കത്തക്ക നിലയില്‍ ആണ് ലൈബ്രറിയുടെ ഉള്‍ഭാഗം ഡിസൈന്‍ ചെയ്­തിരിക്കുന്നത്. ലൈബ്രറിയുടെ ഉള്‍വശം സീലിങ് നടത്തി ഭംഗി ആക്കി . അത്യാധുനിക രീതിയില്‍ ലൈബ്രറി സിലിങ് ചെയ്യാന്‍ സാമ്പത്തിക സഹായം ചെയ്തത് എടത്വാ വരമ്പത്തു ജോര്‍ജ് സക്കറിയ ,ഇക്കരവീട്ടില്‍ തോമസ് ആന്റണി ,ക്വാളിറ്റി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജോസഫ് വര്‍ഗീസ് എന്നിവരാണ്.
എടത്വാ ക്വാളിറ്റി ട്രേഡേഴ്‌സ് ലൈബ്രറി കെട്ടിടത്തിലേക്ക ആവശ്യമായ ഇലെക്ട്രിക്കല്‍ സാധനങ്ങളും കവാട പടിയും നിര്‍മിച്ചു നല്കി.മൂന്നുപറയില്‍ സുനില്‍ സെബാസ്റ്റിയന്‍, മാരാട്ടുകുളം ജേക്കബ് ചെറിയാന്‍ , വേലിക്കളം ജിബി , കറുകയില്‍ ജീവന്‍ മാത്യം ,ഡേവിസ് വര്‍ഗ്ഗീസ് എന്നിവര്‍ വിവിധ ഫര്‍ണീച്ചറുകളും ലൈബ്രറി മാനേജ്‌മെന്‍റ് സോഫ്‌റ്റ്വെയര്‍ അടങ്ങിയ കമ്പ്യൂട്ടര്‍ പെരുമ്പളില്‍ സുബിന്‍ ജോസഫും സ്‌പോണ്‍സര്‍ ചെയ്തു. പെയിന്റിംഗ് ചിലവുകള്‍ ഒ ഐ സി സി യൂത്ത് വിങ് കുവൈറ്റ് ദേശിയ അംഗം ഗ്ലോര്‍ക പ്രസിഡന്റ് സിബി ഈപ്പന്‍ സംഭാവന ചെയ്തു. ടൗണ്‍ ബോട്ട് ക്ലബ് പ്രസിഡന്റ് ബില്‍ബി മാത്യം ,സെക്രട്ടറി സജീവ് എടത്വാ എന്നിവരുടെ നേതൃത്തില്‍ ക്ലബ് അംഗങ്ങള്‍ ശ്രമദാനമായി ലൈബ്രറിയുടെ ഉള്‍ഭാഗം പെയിന്റിംഗ് ജോലികള്‍ നടത്തി.
ലൈബ്രറിയില്‍ കര്‍ട്ടനുകള്‍ നല്‍കിയത് പനപറമ്പില്‍ ആന്‍റ്റൊ അല്‍ഫോന്‍സ് ആണ്.

കരിക്കംപള്ളില്‍ സജി 50000 രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രവാസി മലയാളികളുടെയും വ്യാപാരി സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹകരണതോട് ജില്ലയിലെ മികച്ച നിലവാരംമുള്ള ലൈബ്രറി ആക്കാന്‍ ആണ് പഞ്ചായത്തു കമ്മിറ്റിയുടെ ലക്ഷ്യം. അന്‍പതിനായിരം രൂപ പുസ്തകങ്ങള്‍ വാങ്ങാനുള്ള ഫണ്ടിലേക്ക്­ പഞ്ചായത്ത്­ ഇതിനോടകം അനുവദിച്ചു.യു.എ.ഇ യിലുള്ള എടത്വാ സുഹൃത്തുക്കള്‍ ആയ അനൂപ്­ വാണിയപ്പുരക്കല്‍, ജോസ്‌­ലറ്റ്­ മാമ്പ്രയില്‍, ജോജി മാത്യു പച്ച, ജീമോന്‍ ജേക്കബ്­ , ഷിബു കൊടുമ്പിരിശേരി, എന്നിവര്‍ ആണ് ഈടുറ്റ അഞ്ഞൂറിലധികം പുസ്തകങ്ങള്‍ സംഭാവന നല്‍കുന്നത്­.

കുട്ടനാട്ടില്‍ ആദ്യ എം.എല്‍.എ ആയ വര്‍ഗീസ് അഗസ്റ്റീയന്‍റെ കുടുംബം എടത്വായുടെ ഹൃദയ ഭാഗത്തു നല്‍കിയ 5.5 സെനറ്റ് വസ്തുവില്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടു പുതിയ കെട്ടിടം പണിയുവാന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.പുതിയ കെട്ടിടത്തില്‍ ലൈബ്രറി തുടങ്ങുന്നത് വരെ ഇപ്പോളുള്ള കെട്ടിടത്തില്‍ ലൈബ്രറി തുടരുമെന്ന് പുതു തലമുറക്ക് പ്രയോജനം ആകുന്ന പദ്ധതികള്‍ക്കു പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന പഞ്ചായത്തു പ്രസിഡന്റ് ടെസ്സി ജോസ് ,
സെക്രെട്ടറി ഉല്ലാസ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

ലൈബ്രറിയുടെ ഉദ്ഘാടന സ്വാഗതസംഘ രൂപികരണ യോഗം ഓഗസ്റ്റ് 27 ശനിയാഴ്ച 4ന് ലൈബ്രറ്റി ഹാളില്‍ നടക്കും. പ്രസിഡന്റ് ടെസി ജോസ് ഉദ്ഘാടനം ചെയ്യും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code