Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസില്‍ കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സീനിയേഴ്‌സ് ഫോറം ശനിയാഴ്ച   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture


ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഗാര്‍ലാന്‍ഡ്­ ഇന്ത്യാ കള്‍ച്ചറല്‍ സെന്ററില്‍ (3821 Broadway Blvd, Garland) ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 10 മുതല്‍ സീനിയേഴ്‌സ് ഫോറം നടക്കും.

പരിപാടിയുടെ ഭാഗമായി ഹെല്‍ത്ത് സെമിനാര്‍ നടക്കും. ഡോ. ചന്ദ്രശേഖന്‍ നായര്‍ ഹൃദയാരോഗ്യ സംരക്ഷണത്തെ പറ്റി ബോധവല്‍ക്കരണ ക്ലാസ്സ് എടുക്കും. ജയാ ചാക്കോ സീനിയേഴ്‌സ് ഡയറ്റ് എന്ന വിഷയത്തില്‍ പ്രത്യേക സെമിനാര്‍ നയിക്കും . ഉച്ച ഭക്ഷണത്തിനു ശേഷം യോഗം സമാപിക്കും. അമ്പതു വയസ്സുകഴിഞ്ഞ ഏവരേയും ശനിയാഴ്ച നടക്കുന്ന സീനിയര്‍ ഫോറത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് കൊടുവത്ത് (കേരള അസോസിയേഷന്‍ സെക്രട്ടറി ) : 972­569­7165
രമാ സുരേഷ് (സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍): 469­417­9016.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code