Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെസ്റ്റ്­ ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ അഷ്­ടമിയും ഓണാഘോഷവും ഓഗസ്റ്റ് 27 ­-ന്   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

 
ന്യൂയോര്‍ക്ക് :വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് വെസ്റ്റ്­ ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ അഷ്­ടമിയും ഓണാഘോഷവും സംയുക്തമായി ഈ വരുന്ന ശനിയാഴിച്ച ഓഗസ്റ്റ് 27ന് ആഘോഷിക്കുന്നു. ശ്രീകൃഷ്ണ ജയന്തിയുടെ അനുബന്തിച്ചു വന്‍പിച്ച ഘോഷയാത്രയും, പ്രേത്യക പൂജകളുംനടത്തുന്നതാണ്.

ശ്രീകൃഷ്ണ ജയന്തിയുടെ ഘോഷയാത്രക്ക് ശേഷം വിഭവ സമര്‍ത്ഥമായ ഓണസദ്യയും വിവിധ കലാ പരിപാടികളും ക്രമീകരിച്ചിടുണ്ട്. ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്­ ക്രമീകരിച്ചിരിക്കുന്നത്­. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും, ഡാന്‍സ് പ്രോഗ്രാമുകള്‍ തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റുന്ന കലാപരിപാടികള്‍ ആണ് ചിട്ടപെടുത്തിയിട്ട്­ള്ളത്.

ഈ ശ്രീകൃഷ്ണ ജയന്തിയുടെയും ഓണാഘോഷത്തിന്റെയും വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, പത്മജാ പ്രേം ,കോര്‍ഡിനേറ്റര്‍ മാരായി പ്രവര്‍ത്തിക്കുന്ന ഗണേഷ് നായര്‍, സന്തോഷ് നായര്‍,ഡോ. പ്രേം ,രുക്മണി പിള്ള,ഷൈലജ നായര്‍, ചന്ദ്രന്‍ പുതിയ വീട്ടില്‍ , ജോഷി നാരായണന്‍ , കേ .ജി .ജനാര്‍ദ്ദനന്‍,പി. രാധാകൃഷ്ണന്‍,ബാബു നായര്‍ , സുരേന്ദ്രന്‍ നായര്‍,രാജന്‍ നായര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code