Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രാജ്യത്ത് വാടക ഗര്‍ഭധാരണത്തിന് കര്‍ശന നിയന്ത്രണം

Picture

ന്യൂഡല്‍ഹി:  രാജ്യത്ത് വാടക ഗര്‍ഭധാരണം നിയന്ത്രിക്കുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇത്പ്രകാരം പണം വാങ്ങിയുള്ള ഗര്‍ഭധാരണം നിരോധിച്ചു.

രാജ്യത്ത് വ്യാവസായികാടിസ്ഥാനത്തില്‍ വാടക ഗര്‍ഭധാരണം അനുവദിക്കില്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രിസഭായോഗ ശേഷം കേന്ദ്ര മന്ത്രി സുഷമ സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികളില്ലാത്ത രക്ഷിതാക്കള്‍ ബന്ധുക്കളില്‍ നിന്ന് തന്നെ വാടക അമ്മമാരെ കണ്ടെത്തണമെന്നും ഇതൊരു പരോപകര പ്രവര്‍ത്തിയായി കാണണമെന്നും ബില്ലിലുണ്ട്. ഗര്‍ഭം ധരിച്ചവര്‍ക്ക് കുഞ്ഞിന്റെ പരിപാലനത്തിനും അവകാശവും നല്‍കും.

വിദേശികള്‍ക്ക് വാടക ഗര്‍ഭധാരണത്തിന് അനുമതി നല്‍കില്ല. വിദേശികള്‍ അംഗവൈകല്യമുള്ള കുട്ടികളെ ഏറ്റെടുക്കാത്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇങ്ങനെ കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടുവെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

വിദേശികള്‍, പ്രവാസി ഇന്ത്യക്കാര്‍, സ്വവര്‍ഗ പങ്കാളികള്‍ എന്നിവര്‍ക്ക് വാടക ഗര്‍ഭധാരണം അനുവദിക്കില്ലെന്നും നിയമത്തിലുണ്ട്. കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് 5 വര്‍ഷത്തിന് ശേഷം മാത്രമേ വാടക ഗര്‍ഭധാരണത്തിന് അനുമതി നല്‍കുകയുള്ളു. ഇതിനായി പുതിയ ക്ലിനിക്കുകള്‍ തുടങ്ങുമെന്നും ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആസ്‌ത്രേലിയന്‍ ദമ്പതികള്‍ വാടക ഗര്‍ഭധാരണത്തിലൂടെയുണ്ടായ ഒരു കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമം കര്‍ശനമാക്കിയത്. വാടക ഗര്‍ഭധാരണത്തിലൂടെ പിറന്ന ഇരട്ടകുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ചിരുന്നു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code