Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്യൂബ, സഞ്ചാരികളുടെ പറുദീസ- 4 (യാത്ര: ജോണ്‍ ഇളമത)

Picture

 പിന്നീട് കണ്ടത് കാസ്റ്റിലോ ഡി ല റിയല്‍ ഫ്യുര്‍സ.പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് ഈ ഭീമാകാരമായ കോട്ടയും,കൊത്തളങ്ങളും മദ്ധ്യകാലയൂറോപ്പിലെ കാസിലുംഅവയെ ചുറ്റിയുള്ള സുരാക്ഷാ കോട്ടകളും,പലവിധ പ്രാചീന ആയുധ ശേഖരണങ്ങളും ഇവിടെ കാണാം.കടല്‍ കൊള്ളക്കാരുടെ മിന്നല്‍ ആക്രമണങ്ങള്‍ ആയിരുന്നു,അക്കാലത്തെ മുഖ്യഭീഷണി. ''പൈററ്റുകള്‍'' അല്­തങ്കില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണം ഏതു നേരവും പ്രതീക്ഷിക്കാം.കരീബിയിലെഒഴിഞ്ഞ വിജനമായ ദ്വീപുകള്‍ക്കുള്ളിലെ കാടുകള്‍ അവരുടെ ഒളിത്താവളങ്ങളാണ്.ചാവേറുകളാണവര്‍.മരണത്തെ ഭയപ്പെടാത്ത ഭീകരര്‍.കത്തിയും,കൈത്തോക്കും,വാളും,കഠാരയും ,കുന്തവും പേറി ഗറില്­തയുദ്ധമുറയില്‍ എത്തിയാല്‍ പിന്നെ ഭയാനകമായിരിക്കും. എന്നാല്‍ ഈ കോട്ടക്കു നേരെ ഒരാക്രമണവും ഉണ്ടായതായി കേട്ടിട്ടില്ല,കാരണം ദ്വീപിനുള്ളിലേക്ക് കയറി കിടക്കുന്ന ഈ തുറമുഖം കടല്‍കൊള്ളക്കാര്‍ക്ക് അജ്ഞാതമായിരിക്കാം.

പഴയ ഹവായിലെ മറ്റൊരു കാഴ്ച, പ്ലാസാ വിജ. പതിനാറാം നൂറ്റാണ്ടിലെ പഴകിയ രണ്ടുംമൂന്നും നിലയുള്ള കെട്ടിടങ്ങള്‍,നീലയും,ചെങ്കല്‍ നറവും പൂശിയവ.അവയുടെ വളഞ്ഞ വലിയ വാതായനങ്ങള്‍,സ്പാനിഷ് കുടിയേറ്റത്തിന്‍െറയും,മണ്‍മറഞ്ഞ മറ്റൊരു സംസ്ക്കാരത്തിന്‍െറയും മൗനസാക്ഷിയായി നിലകൊള്ളുന്നു.പണ്ടിവിടെ സ്പാനിഷ് പട്ടാളങ്ങള്‍ക്ക് വ്യായാമവും,പരിശീനവും കൊടുത്തു കാണ്ടിരുന്നതു കൂടാതെ ഇത് നഗരമദ്ധ്യത്തിലെ പൊതുചന്ത കൂടിയായിരുന്നു.ക്യൂബന്‍ കുടിയേറ്റത്തിലെ ചരിത്ര പ്രധാനമായ ഒരു ഒത്തുകൂടല്‍ വേദിയായിരുന്നു ഒരു കാലത്ത് ഇവിടം.

അന്ന് ഞങ്ങള്‍ ലഞ്ചിനു കയറിയത് പഴയ സപാനിഷ് പ്രതാപത്തിന്‍െറ തിലകകുറിയായിരുന്ന ഹോട്ടല്‍ ഇന്‍ഗ്ലേറ്റേറായിലാണ്.പതിട്ടൊം നൂറ്റാണ്ടില്‍ പണിതാണിത്.മാര്‍ബിള്‍ പതിച്ച ഹോളുകള്‍. അവയില്‍കോറിയിട്ട പെയിന്‍റിങുകള്‍.അലങ്കരിച്ച തീന്‍മേശകളില്‍ ഇവിടയും എത്തുന്നുത്, പ്രധാനമായും കടല്‍ വിഭവങ്ങള്‍ തന്നെ.ലോബ്‌സ്റ്റര്‍,കൊഞ്ച്,കക്ക,മറ്റു കടല്‍ മത്സ്യങ്ങള്‍.കോക്‌ടെയില്‍ പ്രധാനമായി റം,മൊഹീറ്റോ,മാര്‍ട്ടിനി,പീനക്കോളഡ,ബിയര്‍,വൈന്‍ ഇങ്ങനെ.ചീകി അരിഞ്ഞിട്ടവിവിധതരം സാലഡുകള്‍.ഞങ്ങളുടെ ഗൈഡ് പറഞ്ഞു "മുമ്പിവിടെ കപ്പിത്താന്മാരും,പട്ടാളമേധാവികളും,പ്രഭുക്കളും ഒക്കെ ഒത്തുകൂടിയിരുന്ന ഇടമാന്നെ് ക്യൂബന്‍ വിപ്ലവത്തിനും,വിമോചനസമരത്തിനും ശേഷം ഇവിടം ഇപ്പോള്‍ ടൂറിസ്റ്റുകള്‍ക്കായി തുറന്നിട്ടിരിക്കുന്നു.

ഞാനോര്‍ത്തു "ബാറിലും,റെസ്‌ടൊറന്‍റിലും നിറയെ പല രാജ്യക്കാരായ വിദേശികള്‍.നാട്ടുകാര്‍ക്ക് ഈ ഹോട്ടല്‍ താങ്ങാനാവില്­ത.മിനിമം ശബളം കൈപ്പറ്റി ബാക്കി സര്‍ക്കാരിലേക്ക് കരം കെട്ടി ജീവിക്കുന്ന ഇവിടത്തെ ജനതക്ക് ഈ രാജ്യത്ത് ജീവിതം വലിയ ക്ലേശംകൂടാതെ കഴിയാംവിദ്യാഭ്യാസവും, ആരോഗ്യപരിരക്ഷണവും,എന്തിന് മരണാനന്തര ശേഷക്രിയവരെ സൗജന്യമെങ്കിലും,ലക്വഷുറി അല്ലെങ്കില്‍ ആഢംബരജീവിതം ഇക്കൂട്ടര്‍ക്ക് സപ്നങ്ങളില്‍ മാത്രമൊതുങ്ങുന്നതാണ്,ക്യൂബന്‍ സിഗാറും,റമ്മുമൊഴികെ
പിന്നീട് പേയത് മ്യൂസിയോ ഡി ല സിയുഡാഡ്(സിറ്റി മ്യൂസിയം).ഹവാനയുടെ ചരിത്രം അവിടെ അനാവരണം ചെയ്യന്നു.പ്രശസ്തരായ സ്പാനിക്ഷ് ചിത്രകാരന്മാര്‍ കോറിയിട്ട അപൂര്‍വ്‌­നങ്ങളായ ദ്യശ്യവിസ്മയങ്ങള്‍ നമ്മേ മദ്ധ്യകലഘട്ടത്തിലേക്കും,മറ്റൊരു പുരാതന ചരിത്ര സംസ്ക്കാരത്തിലേക്കും കൈപിടിച്ചു കൊണ്ടു പോകുന്നു.കപ്പലോട്ടക്കാര്‍,യുദ്ധങ്ങള്‍,അടിമകള്‍, കാടുകള്‍ വെട്ടിത്തെളിച്‌­ന് പിടിപ്പിച്‌­ന കാപ്പിതോട്ടങ്ങള്‍,കരിമ്പിന്‍ തോട്ടങ്ങള്‍,പുകയിലപ്പാടങ്ങള്‍.പൊന്നു തേടി വന്ന ഒരു കുടിയേറ്റ ജനതയുടെ സാമ്പത്തിക വിപ്­തവങ്ങള്‍.അടിമകളുടെ വിയര്‍പ്പും,രക്തവും വീണുറഞ്ഞ തീക്ഷ്ണമായ ഗന്ധം ആ ചിത്രങ്ങള്‍ക്കുള്ളില്‍ നിന്നൊക്കെ ബഹിര്‍ഗമിക്കുന്നു എന്നെനിക്കു തോന്നി.ആഢംബരപ്രിയക്കാരായ പ്രഭുക്കളുടയും,പഭ്വുനികളുടെയും ചിത്രങ്ങള്‍.തഴച്‌­നു വളരുന്ന ട്രോപ്പിക്കല്‍ പച്‌­നപ്പുകള്‍, അവയുടെ നിഴലുകള്‍ വീണു കിടക്കുന്ന തടാകങ്ങള്‍,അങ്ങനെ അങ്ങനെ പലതും അവിടെ ഹൃദ്യമായി.

വൈകിട്ട് ആറു മണിയായപ്പോള്‍ അന്നത്തെ യാത്ര അവ.ാനിച്‌­നു.പകലിന്‍െറ ചൂട് ക്രമേണ കുറഞ്ഞു വന്നു.ഞങ്ങള്‍ കപ്പലിലേക്ക് മടങ്ങി.സപ്പറിനു മുമ്പുള്ള ''ഹാപ്പി ഔവ്‌­നര്‍'' ആണ് അടുത്ത ഇനം.ഓ,അതെന്താണ്?ഞാന്‍ അന്വേഷിച്ചു.ബേബിച്ചന്‍ മറുപടി പറഞ്ഞു ''സൗഹൃദ ആപ്പിറ്റൈസര്‍ സമ്മേളനം'',അഥവാ ലഹരിയുള്ള സൊറ പറച്‌­നിലിനുള്ള ഒത്തുകൂടല്‍ ''സൊറ പറച്ചില്‍ ആരംഭിച്ചു.ആദ്യകാല മലയാളികുടിയേറ്റങ്ങളുടെ കഥകളില്‍ നിന്നടര്‍ത്തിയെടുത്ത വ്യകതിജീവിതങ്ങളുടെയും,അവരുടെ വിജയഗാഥകളുടെയും കഥകള്‍ല്‍അവര്‍ വന്ന വഴികള്‍, അതിജവിച്ച് വിജയം പ്രാപിച്ച മാര്‍ഗ്ഗങ്ങള്‍.ഇന്നു കുടിയേറ്റം സുഗമമാണ്.എന്നിട്ടും പരാതികള്‍ ഏറെ പറയുന്ന മലയാളികളെ കാണുബോള്‍,ഒന്നേ പറയാനുള്ളൂ.ഇന്നു കാണുന്ന മലയാളികളുടെ സൗഭാഗ്യങ്ങള്‍ക്ക് അടിത്തറ പാകിയ കപ്പല്‍ കയറി വന്ന നേഴ്‌സുമാര്‍ ,വിദ്യാര്‍ത്ഥികളായി വന്ന യുവാക്കള്‍,അവരലേ്­ത വാസ്തവത്തില്‍ മലയാളി കുടിയേറ്റ ചരിത്രിന്‍െറ നാഴികകല്ലുകള്‍!

ആപ്പിറ്റൈസര്‍ സമ്മേളനത്തില്‍ വൈനാണ് മുഖ്യതാരം,കൊറിക്കാന്‍ നിരവധി സ്‌നാക്കുകള്‍.മസാല ചേര്‍ത്ത കടല,കശുവണ്ടി,ബദാംപരിപ്പ്,പലതരം ചിപ്‌സുകള്‍,പൊട്ടറ്റോ,പ്­താന്‍റന്‍,വാട്ടിതിന്‍ആയി അരിഞ്ഞ കപ്പ ചിപ്‌സു വരെ.ബാബു എന്ന് ഞങ്ങള്‍ വിളിക്കുന്ന ബാലകൃഷ്ണന്‍ തമ്പിയുടെ ക്യാബിനാണ് സമ്മേളനത്തിന് ഞങ്ങള്‍ തിരഞ്ഞെടുത്തത്.അത് എനിക്കിഷ്ടപ്പെട്ടു.അമ്പലപ്പുഴക്കാരന്‍ ബാബു ഒരു ഗൗരവപ്രകൃതക്കാരനാണന്നു തോന്നാം. എന്നാല്‍ അദ്ദേഹം വൈന്‍ പകര്‍ന്നു കൊടുക്കുന്ന രീതി കണ്ടാല്‍ ആ ക്ഷത്രിയ പരമ്പര്യം നമ്മെ പുളകം ചാര്‍ത്തും.അത്രകണ്ട് ലാവിഷായി അത്ര തന്നെ അതിഥ്യമര്യാദയും ആ സല്‍ക്കാരങ്ങളില്‍ പ്രകടമായി കാണാം.അദ്ദേഹം മലയാളി കുടിയേറ്റത്തിന്‍െറ ആരംഭകാലത്ത് എത്തി ഏറെ മലയാളി സുഹൃത്തക്കളെ സഹായിച്ചിട്ടുണ്ടന്ന്് കേള്‍ക്കുബോള്‍ ആ ദ്യകാലമലയാളികളില്‍ ഏറെ നല്ലമനസ്സുള്ള ഒരു മലയാളിയെ ആണ് നാം കണ്ടുമുട്ടുക. ശശി പറഞ്ഞു സപ്പറിനു സമയമായി,നമ്മുക്ക് മുകള്‍ത്തട്ടിലേക്ക് പോകാം.ങാ,സമയം കളയാതെ അതു കഴിഞ്ഞ് അമ്പത്താറു കളിക്കാനുള്ളതാ.

അമ്പത്താറിന്‍െറ ആശാനായ ദിവാകാരന്‍ കണ്ണൂര്‍ മലയളം ആക്‌സന്‍റില്‍ അതിനെ പിന്താങ്ങി.ഓന്‍ പറഞ്ഞതാ ശരി.അപ്പോഴും ശാന്തഗംഭീരനായ ജോര്‍ജ്ജ് എന്തിനും തയാറെന്ന മട്ടില്‍ മൗനം പാലിച്ചു നിശബദനായി എഴുന്നേറ്റ് ആ സൗഹൃദ സമ്മേളനത്തിന് അന്നത്തേക്ക് അടിവര ഇട്ടു.

ഫോട്ടോഗ്രാഫി: ശശികുമാര്‍ 

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code