Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ ഇന്നു മുതല്‍ കെയ്‌­റോസ് ടീമിന്റെ ധ്യാനം   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

 ഷിക്കാഗോ: ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ഓഗസ്റ്റ് മാസം 25 മുതല്‍ 28 വരെ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയില്‍ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബനവീകരണ ധ്യാനത്തിന് നേത്യത്വം നല്‍കുന്നത്. പ്രശസ്ത ധ്യാന ഗുരുവും അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ , അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. റജി കൊട്ടാരം പ്രശസ്ത ഗായകനും, സംഗീത സംവിധായകനുമായ ബ്ര. പീറ്റര്‍ ചേരനെല്ലൂര്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കുന്നു.

ഓഗസ്റ്റ് 25 വ്യാഴം, 26 വെള്ളി എന്നീ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ 9 മണി വരേയും, 27 ശനി, 28 ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും പതിമൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും വെവ്വേറെയാണ് ധ്യാനം. ശനിയും ഞായറും യുവാക്കളുടെയും കുട്ടികളുടെയും ധ്യാനം നയിക്കുന്നത് ജെറിന്‍ ജൂബി , ജോജി ജോബ് ,തെരേസ ജോസഫ്, ജയിസ് മാത്യൂസ്, ഷിബു തോമസ്, നിധി ഡെന്നിസ് എന്നിവരടങ്ങുന്ന കെയ്‌­റോസ്­ യൂത്ത് ആന്‍ഡ് ടീന്‍ മിനിസ്ട്രിയാണ്­.

രോഗ സൗഖ്യ പ്രാര്‍ത്ഥനകളും, വിടുതല്‍ ശുശ്രൂഷകളും, സ്തുതി ആരാധനയും, അനുഭവ സാക്ഷ്യങ്ങളും കൂടാതെ കുമ്പസാരത്തിനും ആത്മീയ കൗണ്‍സിലിംഗിനുള്ള പ്രത്യേക സൗകര്യവുമുണ്ട്. ബ്രദര്‍ പീറ്റര്‍ ചേരാനെല്ലൂര്‍ ഗാന ശുശ്രൂഷക്കു നേതൃത്വം നല്‍കും. 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code