Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആന്തരിക ജീവിതത്തെ പ്രകാശിപ്പിക്കുക. സണ്ണി സ്റ്റീഫന്‍   - കെ.ജെ.ജോണ്‍

Picture

 ബിസ്റ്റര്‍: ഓക്‌സ്‌ഫോര്‍ഡ്‌ഷെയര്‍ പീസ്­ കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ ബിസ്റ്ററിലുള്ള സ്‌കൌട്ട് ഹാളില്‍ നടന്ന കുടുംബനവീകരണധ്യാനത്തില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‍സിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ്­ മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍, തിരുവചനത്തിലൂടെയും പ്രായോഗികജീവിതപാഠങ്ങളിലൂടെയും ആത്മാവിന്‍റെയാഴങ്ങളില്‍ തൊട്ട് ആത്മവിശുദ്ധീകരണത്തിനാവശ്യമായ ഉള്‍ക്കരുത്തുള്ള സന്ദേശം നല്‍കി.

"പ്രലോഭനത്തിന്‍റെ കല്ല്­ വന്നു വീഴുന്നത് നമ്മുടെ ദുര്‍ബ്ബലമായ ഇടങ്ങളിലാണ്. ചെറിയ ചെറിയ പ്രിയങ്ങള്‍ക്കു വേണ്ടി നമ്മുടെ ശ്രേഷ്ഠത നഷ്ടമാക്കരുത്. സെക്‌സ് ഒരു വിശപ്പാണ്. ദാമ്പത്യജീവിതമാണ് അതിനു ദൈവം നിശ്ചയിച്ചുറപ്പിച്ച ഊട്ടുമേശ. അതിനു പകരം ഇന്‍റെര്‍നെറ്റില്‍ പോണോഗ്രാഫി സൈറ്റ് അന്വേഷിക്കുന്നവരും അല്ലെങ്കില്‍ തന്നില്‍ത്തന്നെ ചില ആഹ്ലാദങ്ങള്‍ തിരയുന്നവരും ഹൃദയം മരുഭൂമിയാക്കി കല്ലുകളെ അപ്പമാക്കുകയാണ് ചെയ്യുന്നത്. കൊടിയ തിരമാലകള്‍ക്കിടയില്‍ പെട്ടുപോകുന്ന ചെറിയ വഞ്ചിപോലെയാകരുത് നമ്മുടെ ജീവിതം.
പ്രത്യേകിച്ചൊരു പരിഗണനയുമില്ലാതെ വളരുന്ന ഒരുതരം കാട്ടു വൃക്ഷമാണ് അത്തി. മുന്തിത്തോട്ടത്തിലെ അത്തിവൃക്ഷമാണ് നമ്മള്‍ എന്ന വചനം എന്നും ധ്യാനിക്കണം.

എങ്ങനെവേണമെങ്കിലും വളരാമായിരുന്ന നമുക്ക് കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തില്‍ എന്തൊരു പരിചരണമാണ് ലഭിക്കുന്നത്. ദൈവസ്‌നേഹത്തിന്‍റെ പരിപാലനയോര്‍ത്ത് ആഹ്ലാദത്തോടെ കണ്ണുനിറയാന്‍ മാത്രം കാര്യങ്ങളുണ്ടായിരുന്നിട്ടും നമ്മള്‍ അത് മറന്നിവിടെ ജീവിക്കുന്നു. ജീവിതത്തില്‍ ദുഖങ്ങളും, വേദനകളും, സഹനങ്ങളും ഉണ്ടാകാം. മോശ ദൈവത്തെ കണ്ടത് മുള്‍പ്പടര്‍പ്പുകള്‍ക്ക് ഇടയിലാണെന്ന് ഓര്‍ക്കണം. നിങ്ങളുടെ ജീവിതത്തെ പ്രകാശിപ്പിക്കാനും ദിശകാട്ടിത്തരാനും മുള്ളുകള്‍ക്കും ആകുമെന്ന് വിശ്വസിക്കുക. എന്‍റെ ജീവിതാവസാനത്തോളം ദൈവം ഏല്‍പ്പിച്ചവരോടോപ്പവും, നമ്മുടെ ഇടപെടല്‍ ആവശ്യമുള്ള, അര്‍ഹതയുള്ള നമ്മുടെ ചുറ്റുമുള്ളവര്‍ക്കൊപ്പവും നിന്നു നിയോഗശുദ്ധിയോടെ വിളിക്കു യോഗ്യമായ ജീവിതം പൂര്‍ത്തിയാക്കുകയെന്നതാണ് നമ്മുടെ ഓരോരുത്തരുടെയും ദൈവവിളി" യെന്നു ബ്രദര്‍ സണ്ണി സ്റ്റീഫന്‍ വിശ്വാസികള്‍ക്കായി നല്‍കിയ വചനവിരുന്നില്‍ സന്ദേശം നല്‍കി.

ആന്തരിക ജീവിതത്തെ പ്രകാശിപ്പിച്ച വചനശുശ്രൂഷയായിരുന്നെന്നു പങ്കെടുത്തവര്‍ സാക്ഷ്യം നല്‍കി. വേള്‍ഡ് പീസ്­ മിഷന്‍റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ അംഗം ശ്രീ ജോസ് വര്‍ക്കി നന്ദി പറഞ്ഞു. തുടര്‍ന്ന്! ലണ്ടന്‍, വാറിംഗ്ടന്‍, സൌത്താംപ്ടന്‍, ബോണ്‍സ്‌മൌത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനങ്ങള്‍ ഉണ്ട്. സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിങിനും സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സി.വി. ജോസ് 07897 816039 / 075 888 53224
വേള്‍ഡ് പീസ്­ മിഷന്‍ ഓഫീസ് (യു.കെ.) 0744 849 0550
worldpeacemissioncouncil@gmail.com
www.sunnystephen.com

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code