Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കലാഭവന്‍ ജയന്‍ അഞ്ചാം തവണ അമേരിക്കയില്‍   - ജീമോന്‍ റാന്നി

Picture

 ഹൂസ്റ്റന്‍ : മലയാളികളുടെ മനംകവരുന്ന ശബ്ദാനുകരണ കലയായ മിമിക്രിയില്‍ 27 വര്‍ഷങ്ങളോളം മികവ് തെളിയിച്ച അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ ജയന്‍ അഞ്ചാം തവണ അമേരിക്കയില്‍ എത്തിയിരിക്കുന്നു. ഹൂസ്റ്റണ്‍ മുതല്‍ കലിഫോര്‍ണിയ, ഷിക്കാഗോ, ന്യൂയോര്‍ക്ക് തുടങ്ങി നിരവധി നഗരങ്ങളില്‍ ജയന്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതാണ്.

മലയാളി മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ നാടന്‍ പാട്ടുകള്‍ നമുക്കു സമ്മാനിച്ച മണ്‍മറഞ്ഞു പോയ കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ അഞ്ഞൂറിലധികം വേദികളില്‍ മണിയോടൊപ്പം അവതരിപ്പിച്ചിട്ടുളള കലാഭവന്‍ ജയന്‍ ഗാനങ്ങളും മിമിക്രിയും ഇടകലര്‍ത്തി നടത്തുന്ന വണ്‍മാന്‍ ഷോ കാണികളെ ആദ്യന്തം ആഹ്ലാദിപ്പിക്കുന്നു.

അനുകരണ കലയില്‍ അനതി സാധാരണ മികവുളള ജയന്‍, സമകാലിക വിഷയങ്ങള്‍ പരിഹാസത്തിന്റെ പഞ്ചസാരയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ഓട്ടംതുളളലും ജയന്റെ ഷോയുടെ പ്രത്യേകതയാണ്. ചാലക്കുടി സ്വദേശി ജയന്‍ അന്തരിച്ച കലാഭവന്‍ മണിയുടെ സമകാലീനനും സുഹൃത്തുമായിരുന്നു. സംസ്ഥാന കലോത്സവങ്ങളില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുളള കലാഭവന്‍ ജയനുമായി 281 854 4922 ല്‍ ബന്ധപ്പെടാവുന്നതാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code