Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നാല് മണിക്കൂറിനുളളില്‍ മോഷ്ടാക്കള്‍ കവര്‍ന്നത് 2,50,000 ഡോളറിന്റെ ടയറും വീലുകളും !   - പി. പി. ചെറിയാന്‍

Picture

 ടയ്‌ലര്‍ (ടെക്‌സസ്) : ടയ്‌ലര്‍ പെല്‍ടിയര്‍ ഷെവര്‍ലറ്റ് ഡീലര്‍ഷോപ്പില്‍ നിന്നും നാലു മണിക്കൂറിനുളളില്‍ 48 വാഹനങ്ങളില്‍ നിന്ന് 192 ടയറുകളും വീലുകളും അഴിച്ചു മാറ്റിയെടുത്ത് മോഷ്ടാക്കള്‍ രക്ഷപ്പെട്ടതായി ടയ്‌ലര്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഓഗസ്റ്റ് 21 ശനിയാഴ്ച അര്‍ദ്ധ രാത്രിക്കുശേഷം നടന്ന കവര്‍ച്ചയില്‍ 2,50,000 ഡോളര്‍ നഷ്ടമുണ്ടായതായി കാര്‍ ഡീലര്‍ പറയുന്നു.

ഡീലര്‍ ഷോപ്പിന് ചുറ്റും ഉയര്‍ത്തിയിരുന്ന ഫെന്‍സിലൂടെയാണ് മോഷ്ടാക്കാള്‍ അകത്തു കടന്നത്. ടെക്‌സസ് ടയ്‌ലറില്‍ ആദ്യമായാണ് ഇങ്ങനെ കളവ് നടക്കുന്നതെന്ന് ടയ്‌ലര്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍ ഡോണ്‍ മാര്‍ട്ടിന്‍ പറഞ്ഞു.

ടെക്‌സസ് സംസ്ഥാനത്ത് ടയറും വീലും മോഷ്ടിക്കുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് സസൂക്ഷ്മം നിരീക്ഷിച്ചുവരുന്നതിനിടെയാണ് ടയ്‌ലറില്‍ മോഷണം നടത്തിയതെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ നടന്ന മോഷണത്തിന്റെ സര്‍വെയ്‌ലന്‍സ് വീഡിയൊ ചിത്രങ്ങള്‍ പൊലീസ് ഓഗസ്റ്റ് 23 ചൊവ്വാഴ്ച പുറത്തു വിട്ടു.

ടയറും വീലും നീക്കം ചെയ്തതിനുശേഷം ഇരുമ്പ് ബ്ലോക്കുകള്‍ കാറുകള്‍ കേടു കൂടാതെ നിറുത്തുന്നതിനു മോഷ്ടാക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. മോഷ്ടാക്കളെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ടയ്‌ലര്‍ പൊലീസിനെ 903 531 1000 എന്ന നമ്പറിലോ െ്രെകം സ്‌റ്റോ­പേഴ്‌സിനെ 903 597 2833 എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 1000 ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code