ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ പ്രസിദ്ധ ജിയോ ഇന്‍ഫര്‍മേഷന്‍സ് കമ്പനി നാല് മില്യണ്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയ ഐ.ക്യൂ. ടെസ്റ്റില്‍ ജര്‍മനിയിലെ മിടുക്കരായ ജനങ്ങള്‍ താമസിക്കുന്ന സംസ്ഥാനങ്ങളെയും, സിറ്റികളെയും കണ്ടെത്തി. ഈ ഐ.ക്യൂ ടെസ്റ്റില്‍ ഓരോ സംസ്ഥാനങ്ങളിലും, സിറ്റികളിലും പോയിന്റ് സിസ്റ്റത്തിലാണ് ഇതിന്റെ ഫലം പുറത്ത് വിട്ടത്. സംസ്ഥാനങ്ങളില്‍ നിന്നും ഹംബൂര്‍ഗ് 113 പോയിന്റുമായി ഒന്നാമതും, ഷ്ളേസ്വിഗ് ഹോള്‍സ്റ്റെയിന്‍ 107 പോയിന്റുമായി രണ്ടാമതും, ബവേറിയി 106 പോയിന്റുമായി മൂന്നാമതും എത്തി. ഓരോ സംസ്ഥാനത്തിനും കിട്ടിയ ഐ.ക്യൂ. ടെസ്റ്റ് റിസല്‍ട്ട് ഇതോടൊപ്പം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
ജര്‍മന്‍ സിറ്റികളിലെ മിടുക്കരായ ജനങ്ങളുടെ പോയിന്റ് സിസ്റ്റം ഫലത്തില്‍ ഹംബൂര്‍ഗ് (113), കാള്സ്ബൂര്ഗ് (112), ട്യൂബിംങ്ങന് (111), ഫ്രാങ്ക്ഫര്‍ട്ട്, കൊളോണ്‍, ഹൈഡല്‍ബെര്‍ഗ്, കീല് (110), ഗോട്ടിംങ്ങന്‍, ഗെല്സന്കീര്ഷന് (109), ഫ്രൈബൂര്‍ഗ് (108) എന്നിവ എത്തി. ഇത് ജര്‍മന്‍ ജനതക്ക് വളരെ അത്ഭുതകരമായ ഫലമാണെന്ന് ജിയോ ഇന്‍ഫര്‍മേഷന്‍സ് കമ്പനി കണ്ടെത്തി.
Comments