Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജയശങ്കര്‍ പിള്ളയ്ക്ക് ഐ.പി.ഐ (ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍) സ്ഥിരാംഗത്വം

Picture

 കാനഡ: ഇന്‍ഡോ കനേഡിയന്‍ പ്രസ്സ്ക്ലബ് സ്ഥാപകനും ,ചെയര്‍മാനും ആയ ജയശങ്കര്‍ പിള്ളക്ക് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (IPI) സ്ഥിര അംഗത്വം ലഭിച്ചു .ലോകത്തിലെ വളരെ ചുരുക്കം മാധ്യമ പ്രവര്‍ത്തകര്‍ മാത്രം അംഗം ആയിട്ടുള്ള ഐ.പി.ഐ സ്വതന്ത്ര എഴുത്തുകാരുടെ കൂട്ടായ്മ ആണ്. ലോകത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിനും, അവര്‍ വിവിധ മേഖലകളില്‍ നേരിടുന്ന പ്രശ്‌നങ്ങളെപറ്റി പഠിക്കുകയും, അവ അധികാര വര്‍ഗ്ഗത്തിനും,പൊതു ജന സമക്ഷവും കൊണ്ട് വരുന്നതിനു ഐ.പി.ഐ മുന്‍ഗണന നല്‍കുന്നു.

1983 ­ല്‍ സ്­കൂള്‍ ഇന്‍ലന്‍ഡ് മാസികയില്‍ തുടങ്ങിയ മാധ്യമ പ്രവര്‍ത്തനത്തിന് 33 വര്‍ഷത്തിന് ശേഷം ലഭിച്ച അംഗീകാരം ആണ് ഇതെന്ന് ജയ് കരുതുന്നു .1985 മുതല്‍ കലാലയ രാഷ്ട്രീയത്തിലൂടെ യൂണിയന്‍ മെമ്പര്‍ ആയി പൊതു പ്രവര്‍ത്തനം തുടങ്ങിയ ജയ് പിള്ള ,സത്യം ഓണ്‍ ലൈന്‍ പത്രം ,കാനഡ നാഷണല്‍ ഹെഡ്, ജയ് ഹിന്ദ് വാര്‍ത്ത എക്‌സികുട്ടീവ് എഡിറ്റര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോള്‍ കാനഡയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാറ്റൊലി ന്യൂസ്,മാറ്റൊലി മാസിക എന്നിവയുടെ മാനേജിങ്ങ് എഡിറ്ററും, ആദി ക്രിയേഷന്‍സ് ന്റെ മാനേജിങ് ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു.1992 ­93 ല്‍ അഹമ്മദാബാദില്‍ നടന്ന വര്‍ഗ്ഗീയ ലഹളയുടെ ഫോട്ടോകളും വാര്‍ത്തകളും സഞ്ജയന്‍ എന്ന പേരില്‍ ജയ് പ്രമുഖ പത്രങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

കാനഡയില്‍ നിന്നും ,കനേഡിയന്‍ ജേര്‍ണലിസ്റ്റ് ഫോര്‍ ഫ്രീ എക്‌സ്‌പ്രെഷന്‍ (CJFE) അംഗം ആയ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആയ താരിഖ് ഫത്തേ,താര സിങ് ,നോര്‍മന്‍ ,പാഡി ഷെര്‍മാന്‍ എന്നിവര്‍ മറ്റു അംഗങ്ങള്‍ ആണ് .അടുത്തകാലത്ത് കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ ,പ്രമുഖ പത്ര പ്രവര്‍ത്തക രവീണ ഔലക് ന്റെ മരണം ,പ്രശസ്ത എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന് നേരെ ഉണ്ടായ രാഷ്ട്രീയ ഇടപെടലുകള്‍ ,എന്നിവ മലയാള മാധ്യമങ്ങളിലും.വിവിധ ഭാഷാ മാധ്യമങ്ങളിലും ശ്രെധ പതിപ്പിക്കുന്നതില്‍ ജയ് നടത്തിയ ശ്രമങ്ങള്‍ ഐ.പി.ഐ വിലയിരുത്തി .നോര്‍ത്ത് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും ഐ.പി.ഐ സ്ഥിരാംഗത്വം ലഭിച്ച ആദ്യ മലയാളി കൂടി ആണ് ജയ്. പ്രവാസ നൊമ്പരം , മുന്‍പേ പോയവന്‍ , മലയാളി മാന്യന്മാര്‍ , ഞാന്‍ കണ്ട സുന്ദരികള്‍ എന്നീ കഥകളും നിഴലുകള്‍ (കവിത സമാഹാരം) ,സമകാലികം (ലേഖനങ്ങള്‍) എന്നിവയും രചിച്ചിട്ടുണ്ട് .

കാനഡയിലെ ബ്രാംപ്ടണില്‍ ഭാര്യ ലൗലി ശങ്കര്‍ (ഐ.പി.സി.എന്‍.എ കാനഡ പ്രസിഡന്റ് ) മകന്‍ ആദി ശങ്കര്‍ എന്നിവരുമൊത്തു സ്ഥിരതാമസക്കാരന്‍ ആയ ജയ് എറണാകുളം. ആമ്പല്ലൂര്‍ ചെറുപറമ്പത്തു പരേതര്‍ ആയ കെ എസ് പിള്ളയുടെയും ഇടശ്ശേരില്‍ സരോജിനി പിള്ള യുടെയും ഇളയമകന്‍ ആണ് . സ്വതന്ത്ര ചിന്തകള്‍ക്കും,എഴുത്തുകള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും, പൊതു ജനങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനം തുടരും എന്ന് ജയ് അടിവരയിട്ടു. 2017 മെയില്‍ ജര്‍മ്മനി ,ഹാംബര്‍ഗ് സിറ്റി ഹാളില്‍ വച്ച് നടക്കുന്ന ഐ.പി.ഐ ആഗോള മാധ്യമ സമ്മേളനത്തില്‍ കാനഡയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ പ്രതിനിധിയായി ജയ് സംബന്ധിക്കും.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code