Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദാനം ബഹുവിധം പ്രോക്തം ­-അവയപദാനം (കവിത: ചേറുശ്ശേരി അനിയന്‍ വാര്യര്‍)

Picture

 വിദ്യാധനം സര്‍വധനാത് പ്രധാനം
സമ്പാദനമാകട്ടെ നിന്‍ ലക്ഷ്യം
വിദ്യയ്ക്കില്ലാത്തതായൊന്ന്! : പരിധി ;
അധികമായെന്ന ആക്ഷേപവും !

വിദ്യാദാനം മഹാദാനം
കൊടുക്കുന്തോറുമേറിടും !
നല്‍കാതെ പാത്തുവെച്ചെന്നാല്‍
ദേവീകോപം സുനിശ്ചിതം !!

വേറെയും ദാനമുണ്ടല്ലോ
ഇതിനേക്കാള്‍ വിശിഷ്ടമായ്
പുത്തന്‍യുഗത്തിലാകുമ്പോള്‍
പുത്തന്‍ മൂല്യങ്ങളാണലോ
( പുത്തന്‍ ശീലങ്ങള്‍ വേണലോ )

അതിലേറ്റം പ്രധാനമാം
അവയവദാനമറിയുക ...
തികച്ചും സൗജന്യമായാകാം,
പണം ചോദിച്ചുവാങ്ങിയും .

­ ­ ­ ­ 2 ­ ­ ­ ­ ­

നരച്ചുജീര്‍ണ്ണിച്ച എന്‍കേശം
ദോഷംകാണുന്ന കണ്‍കളും
സഭ്യേതരം പുലമ്പുന്ന
വായ ­ നാക്കു സമുച്ചയം !

മാറാലമൂടിയ എന്‍ മസ്തിഷ്കം
വറ്റിവരണ്ട എന്‍ ധമനികള്‍
ജരാനരബാധിച്ച എന്‍ ചര്‍മ്മം
വിയര്‍പ്പുനാറുന്ന രോമകൂപങ്ങളും

വെള്ളംകാണാതെ നാറുന്ന
പറയാനറയ്ക്കുന്ന ഭാഗങ്ങള്‍
ചെളിയില്‍ ചവിട്ടും കാലുകള്‍
ചൊറിമാറാത്ത കൈകളും !

പിന്നെയും പലതുണ്ടല്ലോ
കേള്‍ക്കുന്നോര്‍ക്കരോചകം
എന്തെന്നും എന്തിനെന്നും
അറിഞ്ഞിട്ടും കാര്യമില്ലലോ ....

­ ­ ­ ­ 3 ­ ­ ­ ­

രാഷ്ട്രീയക്കാരും നല്‍കും ദാനം
വാഗ് രൂപമാണെന്നു മാത്രം ;
പൊതുജനത്തിനില്ല്‌ല താല്പര്യം
ആളുമാറാം : മാറില്ല വാക്കുകള്‍ !

സൗജന്യമായ് പോലുംവേണ്ടാ
ഇവരുടെ അകവും പുറവും !
വെട്ടും കുത്തുമില്ലാത്ത ദേഹം
വെള്ളപുതപ്പിച്ച് അടക്കാം !!

ഉണ്ട് : നല്ലവര്‍ , സുമനസ്കര്‍
മരിയ്ക്കുംമുന്‍പും ... ശേഷവും
സ്വന്തം ശരീരം മൊത്തമായ്
ദാനംചെയ്യും കൃതാര്‍ഥികള്‍ !

മോഹമുണ്ടെങ്കിലും ... വയ്യ
എന്റെ ദുഷ്ടും മാലിന്യവും
എന്നോടുകൂടി അടങ്ങട്ടെ .
രാജ്യസ്‌നേഹിയല്ലേ ഞാനും ?

C. S. Sankara Warrier, Anubhuti
Cherussery, Ollur sTr 680306 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code