Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജീവിതം ഒരു വിരുന്നുശാല: സണ്ണി സ്റ്റീഫന്‍   - കെ.ജെ.ജോണ്‍

Picture

 സൗത്താംപ്ടന്‍: സീറോമലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സൌത്താംപ്ടന്‍ ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നടന്ന ത്രിദിന കുടുംബനവീകരണ ധ്യാനത്തില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗണ്‌സിലറും, വചനപ്രഘോഷിതനും, സംഗീതസംവിധായകനും, വേള്ഡ് പീസ്­ മിഷന്‍ ചെയര്മാബനുമായ ശ്രീ സണ്ണി സ്റ്റീഫന്‍, തിരുവചനത്തിലൂടെയും പ്രായോഗിക ജീവിതപാ0ങ്ങളിലൂടെയും ആത്മാവിന്റെ! ആഴങ്ങളില്‍ തൊട്ട്, പുതിയ കാലത്തിന്റെച ജീവിത വഴികള്‍ക്ക് വെളിച്ചം നല്കുിന്ന വചനവിരുന്ന് നല്കി.

“ആദിസ്‌നേഹത്തിലേയ്ക്ക് മടങ്ങിപ്പോയി ചോദ്യങ്ങള്‍ ഒന്നുകൂടി ആവര്ത്തിക്കുക. ആദ്യനാള്‍ പങ്കാളിയെ ചേര്ത്തുപിടിച്ചപ്പോള്‍ ഉണ്ടായിരുന്ന സ്‌നേഹമിന്നുണ്ടോ? കുഞ്ഞ് ജനിച്ചപ്പോള്‍ ഉണ്ടായിരുന്ന ആഹ്ലാദമിന്നുണ്ടോ? ഒരു തൊഴില്‍ ലഭിച്ചപ്പോള്‍, അന്നുണ്ടായിരുന്ന സന്തോഷമിന്നുണ്ടോ? പ്രണയമോ, ഭക്തിയോ, വാത്സല്യമോ എന്തുമാകട്ടെ ജീവിതത്തിന്റെ ഊഷ്മളതകളെല്ലാം ചോര്ന്നു പോയവര്‍ ശരിക്കും ജീവിക്കുന്നുണ്ടോ? നമ്മുടെ ആന്തരിക ആകാശം കുറേക്കൂടി വികാസം പ്രാപിക്കണം. ജീവിക്കുകയെന്നതിന് മനുഷ്യോചിതമായി വ്യാപരിക്കുക എന്നുകൂടി അര്ത്ഥമുണ്ട്. ചെറിയ നീരസങ്ങളെ നീട്ടിപ്പറഞ്ഞ് നീറ്റലുണ്ടാക്കിയും അര്ഹതപ്പെട്ടവരുടെ സന്തോഷങ്ങളെ വിലമതിക്കാതെ, ദുശ്ശീലങ്ങള്‍ക്കും , അഹങ്കാരത്തിനും, ആര്‍ഭാടത്തിനും അടിമപ്പെട്ട് ഉത്തരവാദിത്വത്തില്‍ നിന്ന് വഴി മാറി നടക്കുന്നവരുടെ എണ്ണം പെരുകുന്നു. കുടുംബജീവിതം ഒരു വിരുന്നുശാലയാണ്. വിഭവങ്ങളുടെ ബാഹുല്യമല്ല, വിളമ്പുന്നവരുടെ കരുതലും കരുണയുമാണ് വിരുന്നുകളുടെ രുചിയും സന്തോഷവും. അത് എന്നും നിലനില്ക്കുുവാന്‍ ആത്മാര്ത്ഥുമായ പ്രാര്ത്ഥ നയും, ഉപാധികളില്ലാത്ത സ്‌നേഹവുമാണ് പ്രധാന” മെന്നു സണ്ണി സ്റ്റീഫന്‍ തന്റെയ വചനവിരുന്നില്‍ സന്ദേശം നല്കി്.

“വളരെ ശാന്തമായ ഒരു ധ്യാന അന്തരീക്ഷത്തില്‍ പങ്കെടുത്തവരുടെ ആന്തരിക ജീവിതത്തെ പ്രകാശിപ്പിച്ച വചനശുശ്രൂഷ” യായിരുന്നെന്ന് സീറോമലബാര്‍ സഭയുടെ പോര്ട്‌സ്‌മൌ ത്ത് രൂപതാ ചാപ്ലിന്‍ റവ. ഫാ. ടോമി ചിറക്കല്‍ മണവാളന്‍ തന്റെ് കൃതജ്ഞതാ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ബ്രദര്‍ വിത്സണ്‍ ജോണ്‍, റെജി ടോം എന്നിവര്‍ ഗാനശുശ്രൂഷകള്ക്ക് നേതൃത്വം നല്കിര. ഷിബു തളിയപറമ്പില്‍, സൈമണ്‍ ജേക്കബ്, റോയി തോമസ്­ എന്നിവര്‍ ധ്യാനത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു. ബ്രദര്‍ ജോസഫ് യുവജനങ്ങള്ക്ക് ­ ക്ലാസ്സ് നല്കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code