Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇനിയും പലതും ചെയ്യാനുണ്ട്­- ജോസ് ഏബ്രഹാം 2018 ഫോമാ സെക്രട്ടറി സ്ഥാനാര്‍ഥി

Picture

 സാമൂഹ്യപ്രവര്‍ത്തനം ഒരു നന്മയാണെന്നു തെളിയിച്ച ഫോമയുടെ യുവ നേതാവാണ് ജോസ് എബ്രഹാം .ഫോമയുടെ ഇലക്ഷനിലെ ജയ പരാജയങ്ങള്‍ തന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലന്നും 2018 ­ണ്ട20ല്‍ ഫോമയുടെ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി താന്‍ മത്സര രംഗത്തുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഫോമാ ഒരാളുടെയോ ,കുറച്ചു വ്യക്തികളുടെയോ സ്വന്തമല്ല.ഇവിടെ ജയപരാജയങ്ങള്‍ക്കു സ്ഥാനമില്ല .പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം .ഇത്തരം ഒരു തീരുമാനം എടുക്കുവാന്‍ പ്രധാന കാരണം ഫ്‌­ളോറിഡാ കണ്‍വന്‍ ഷന് ശേഷം ഫോമാ പ്രവര്‍ത്തകരില്‍ നിന്നും,മറ്റു അമേരിക്കന്‍ മലയാളികളില്‍ നിന്നും ലഭിച്ച അഭിനന്ദനം ആണ് .ഫോമാ എന്നെ ഏല്‍പ്പിച്ച ഒരു പ്രോജക്ട് ഫോമാ കമ്മിറ്റിയുടെ സഹായത്തോടുകൂടി അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ആയി മാറ്റുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട് .ആ പ്രചോദനം ആണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍.

ഫോമയുടെ ഒരു അംഗം എന്ന നിലയില്‍ സജീവമാകും.ഫോമയ്­ണ്ടക്കൊപ്പം നിലകൊള്ളും.ഫോമയെ ശക്തിപ്പെടുത്തുവാന്‍ വേണ്ടതെല്ലാം ചെയ്യുന്നതോടൊപ്പം ജീവകാരുണ്യ ,സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സമാന്തരമായി പ്രവൃത്തിക്കും.കേരളത്തിലെ ജീവകാരുണ്യ രംഗത്തു ഇനിയും പലതും ചെയ്യാനുണ്ട്.അതിനു സജീവമായി തന്നെ അമേരിക്കന്‍ മലയാളികള്‍ക്കൊപ്പം നിലകൊള്ളും .ഇതിനെല്ലാം എന്നെ സഹായിച്ചത് ഫോമായാണ്.

എന്റെ സാമൂഹ്യ പ്രവര്‍ത്തനം തുറന്ന പുസ്തകം പോലെയാണ് . ഫോമയുടെ യൂത്ത് ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേറ്റര്‍ ആയി തുടങ്ങിയ പ്രവര്‍ത്തനം ആര്‍ സി സി പ്രൊജക്ടില്‍ വരെ കൊണ്ടെത്തിച്ചു.അത് വ്യക്തിപരമായും സാമൂഹ്യപരമായും ഏറെ ഗുണം ചെയ്തു.അതുകൊണ്ടാണ് അടുത്ത സെക്രട്ടറി സ്ഥാനത്തേക്ക് സ്വതന്ത്രമായി മത്സരിക്കണം എന്ന് തോന്നിയത്.ഒരു പാനലില്‍ മത്സരിക്കുന്നതിനോട് ഇപ്പോള്‍ യോജിക്കുന്നില്ല.മത്സരരംഗത്തു സജീവമായി നില്‍ക്കും.കാന്‍സര്‍ പ്രോജക്ടിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്ന സമയത്തു അഭിന്ദിച്ചവര്‍ കൂടുതലും ഫോമയ്ണ്ടക്കു പുറത്തുള്ള ആളുകള്‍ ആയിരുന്നു .പക്ഷെ ഫോമയുടെ ചില മുതിര്‍ന്ന നേതാക്കള്‍ ,യുവ നേതാക്കള്‍ ഒക്കെ തന്ന പ്രചോദനം മറക്കാന്‍ പറ്റില്ല.അവരുടെ ആവശ്യം കൂടിയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍.

എന്തായാലും പ്രസിഡന്റ് സ്ഥാനത്തേക്ക് ഫോമയുടെ മത്സരം 2018 ല്‍ ശക്തിയാകാന്‍ സാധ്യത ഉണ്ട്.അപ്പോള്‍ ആരോടൊപ്പം നില്‍ക്കുക എന്നതല്ല ,മറിച്ചു ഫോമയ്­ണ്ടക്കൊപ്പം നിക്കുക എന്ന ഒരു താല്പര്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

കാന്‍സര്‍ പ്രോജക്ടിന്റെ വാര്‍ത്തകളെ രാഷ്ട്രീയമായി കാണാന്‍ ആയിരുന്നു പലര്‍ക്കും താല്പര്യം.എന്നാല്‍ എന്റെ രാഷ്ട്രീയം അതല്ല .അത് ഏല്‍പ്പിക്കുന്ന ജോലി ഭംഗിയായി ചെയ്യുക എന്ന സാധാരണക്കാരന്റെ രാഷ്ട്രീയമാണ് .അതുകൊണ്ടു ഇനിയും പലതും ചെയ്യാനുണ്ട് .അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഫോ­മയ്‌­ക്കൊപ്പം സജീവമായി നില കൊള്ളും . 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code