Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാര്‍ഷി­ക മേഖ­ലയെ തകര്‍ക്കുന്ന രാജ്യാ­ന്തര കരാ­റു­ക­ളില്‍ നിന്ന് കേന്ദ്ര­സര്‍ക്കാര്‍ പിന്മാ­റ­ണം- ഇന്‍ഫാം ദേ­ശീ­യ­സ­മിതി

Picture

 കാഞ്ഞി­ര­പ്പള്ളി: ഗാട്ട്, ആസി­യാന്‍ കരാ­റു­ക­ളുടെ ബാക്കി­പ­ത്ര­മായി ഇന്ത്യ­യുടെ കാര്‍ഷി­ക­മേ­ഖല തകര്‍ന്ന­ടി­യു­മ്പോള്‍ ആ­ഗോ­ള­ക­മ്പോ­ള­മായി ഇന്ത്യയെ തുറ­ന്നു­കൊ­ടു­­ക്കു­വാ­നുള്ള സംയോ­ജിത സാമ്പ­ത്തിക പങ്കാ­ളിത്ത ഉട­മ്പ­ടി­യായ ആര്‍സി­ഇപി ഉള്‍പ്പെ­ടെ­യുള്ള രാജ്യാ­ന്തരക്കരാറുകളില്‍ നിന്ന് കേന്ദ്ര­സര്‍ക്കാര്‍ പിന്തി­രി­യ­ണ­മെന്ന് ഇന്‍ഫാം ദേ­ശീയസമിതി ആവ­ശ്യ­പ്പെ­ട്ടു.

വിവിധ രാജ്യ­ങ്ങള്‍ വന്‍ സബ്‌സിഡി നല്‍കി കാര്‍ഷി­ക­മേ­ഖ­ലയെ പ്രോത്സാ­ഹി­പ്പി­ക്കു­കയും കര്‍ഷ­കരുടെ ഉല്പാ­ദ­ന­ച്ചെലവിന് ആനു­പാ­തിക­മായി ഉല്പ­ന്ന­ങ്ങള്‍ക്ക് വില ഉറ­പ്പാ­ക്കു­കയും ചെയ്യു­മ്പോള്‍ ഇന്ത്യ­യില്‍ മാറി­മാറി ഭരിച്ച സര്‍ക്കാ­രു­കള്‍ കര്‍ഷ­കനെ പാടേ അവ­ഗ­ണി­ക്കു­ക­യാ­ണ്. ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാ­വാ­ക്യ­ത്തില്‍ നിന്ന് "കിസാന്‍' ഇന്ന് പുറ­ന്ത­ള്ള­പ്പെ­ട്ടി­രി­ക്കു­ന്നു. കൃഷി ചെയ്യാന്‍ വായ്പ­കളും സബ്‌സി­ഡിയും പ്രഖ്യാ­പിച്ച് കാര്‍ഷിക സംസ്കാ­ര­ത്തി­ലേയ്ക്ക് ഒരു ജന­വി­ഭാ­ഗത്തെ മുഴു­വന്‍ ഇറ­ക്കി­വി­ട്ടതി­നു­ശേഷം പ്രതി­സന്ധികളുണ്ടാ­കു­മ്പോള്‍ അവരെ സഹാ­യി­ക്കാ­ന്‍ ധാര്‍മ്മിക ഉത്ത­ര­വാ­ദിത്വമുള്ള സര്‍ക്കാ­രു­കള്‍ ഒളി­ച്ചോ­ടു­ന്നത് ശരി­യായ നട­പ­ടി­യ­ല്ല. ജീവ­നക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും വര്‍ഷം­തോറും സാമ്പ­ത്തിക വര്‍ദ്ധ­നവ് ഏര്‍പ്പെ­ടു­ത്തുന്ന ഭര­ണ­നേ­തൃ­ത്വ­ങ്ങള്‍, പ്രവര്‍ത്തന­വൈ­കല്യം മൂലം സാമ്പ­ത്തിക തകര്‍ച്ച നേരി­ടുന്ന സര്‍ക്കാര്‍വക സ്ഥാപ­ന­ങ്ങ­ളു­ടെയും കമ്പ­നി­ക­ളു­ടേയും ബോര്‍ഡു­ക­ളു­ടേയും കട­ങ്ങളും നഷ്ട­ങ്ങളും എഴുതി­ത്ത­ള്ളു­കയും ചെ­യ്യു­ന്ന­വര്‍ ഇട­നാ­ട്ടിലും മല­യോ­ര­ങ്ങ­ളി­ലു­മുള്ള പാവ­പ്പെട്ട കര്‍ഷ­ക­രെയും, തീര­ദേ­ശ­ങ്ങ­ളിലെ മത്സ്യത്തൊഴി­ലാളികളെയും സാധാ­ര­ണ­ക്കാ­രെ­യും പ്രതി­സ­ന്ധി­ക­ളില്‍ നിര്‍ദ്ദയം അവ­ഗ­ണി­ക്കു­ന്നത് അനീ­തി­യാ­ണെന്ന് ദേശീ­യ­സ­മിതി കുറ്റ­പ്പെ­ടു­ത്തി.

ഭക്ഷ്യ­ധാ­ന്യങ്ങ­ളുടെ പൊതു­സം­ഭ­ര­ണവും, വിത­ര­ണവും, കര്‍ഷ­കര്‍ക്ക് ന്യായ­വി­ല­യ്ക്കുള്ള ഒരു നിശ്ചിത കമ്പോളം ഉറ­പ്പു­വ­രു­ത്തി­ക്കൊ­ണ്ടുള്ള ഉല്പാ­ദന വര്‍ദ്ധ­ന­വി­നുള്ള സാഹ­ച­ര്യവും ഇന്ന് ഇല്ലാ­താ­യി­രി­ക്കു­ന്നു. കര്‍ഷ­കര്‍ക്കുള്ള വിത്തും വളവും വന്‍തോ­തില്‍ വെട്ടി­ക്കു­റ­ച്ചതും വളം, വൈദ്യുതി തുട­ങ്ങി­യ­വയ്ക്ക് ഉണ്ടാ­യി­രുന്ന സബ്‌സി­ഡി­കള്‍ പിന്‍വ­ലി­ച്ചതും കാര്‍ഷി­ക­രം­ഗത്ത് വന്‍ പ്രതി­സ­ന്ധി­യാണ് സൃഷ്ടി­ച്ചി­രി­ക്കു­ന്ന­ത്. സ്ഥിര­ത­യുള്ള ഉല്പന്നകമ്പോളം നഷ്ട­പ്പെ­ടുക മാത്ര­മല്ല കാര്‍ഷി­കോ­ല്പന്ന വ്യാപാ­ര­ത്തിലെ അന്തര്‍ദ്ദേ­ശീയ കരാ­റു­കളും കൈകടത്ത­ലു­കളും ഉദാരവല്‍ക്കരണവും കൂടി നമ്മെ ചതി­ക്കു­ഴി­യി­ലു­മാ­ക്കി­യി­രി­ക്കു­ന്നുവെന്ന് കര്‍ഷ­കര്‍ തിരി­ച്ച­റി­യുന്നു.

സ്വന്തം ഉല്പ­ന്ന­ത്തിന് വില­നി­ശ്ച­യി­ക്കാന്‍ സാധി­ക്കാത്ത അവസ്ഥ കര്‍ഷ­കനു മാത്ര­മേ­യു­ള്ളൂ. വ്യ­വ­സാ­യി­കളും വ്യാപാ­രി­ക­ളു­മ­ട­ങ്ങുന്ന വന്‍ ലോബി­ക­ളുടെ സംഘ­ടി­ത­ശ­ക്തി­ക്കു­മു­ന്നില്‍ ഭര­ണ­സം­വി­ധാനങ്ങള്‍ മുട്ടു­മ­ട­ക്കി­യി­രി­ക്കു­മ്പോള്‍ കര്‍ഷ­ക­ര്‍ വി­ഘ­ടി­ച്ചു­നില്‍ക്കാതെ സംഘ­ടി­ച്ചാല്‍ മാ­ത്രമേ അവന്റെ വിയര്‍പ്പിന് വില­കി­ട്ടു­ക­യു­ള്ളൂ. ഇട­നി­ല­ക്കാ­രുടെ ചൂഷ­ണ­ത്തില്‍ നിന്ന് കര്‍­ഷ­ക­രെയും സമൂ­ഹ­ത്തെയും രക്ഷി­ക്കു­വാന്‍ കര്‍ഷക ഓപ്പണ്‍ മാര്‍ക്ക­­റ്റു­കള്‍ വ്യാപ­ക­മാ­ക്കു­വാനും ജൈവ­കൃ­ഷിയെ പ്രോത്സാ­ഹി­പ്പി­ക്കു­വാനും കര്‍മ്മ­പ­ദ്ധ­തികള്‍ ദേശീയസമിതി ആവി­ഷ്ക­രി­ച്ചു.

മണ്ണില്‍ പണി­യെ­ടു­ക്കു­കയും മര­ങ്ങള്‍ വെച്ചു­പി­ടി­പ്പി­ക്കു­കയും ചെയ്യുന്ന കര്‍ഷ­ക­രാണ് യഥാര്‍ത്ഥ പരി­സ്ഥിതി സംര­ക്ഷ­ക­രെ­ന്നി­രിക്കെ വിവിധ പദ്ധ­തി­ക­ളി­ലൂടെ വിദേ­ശ­സ­ഹാ­യ­ധനം സ്വീക­രിച്ച് പരി­സ്ഥിതി മൗലി­ക­വാ­ദി­കള്‍ കര്‍ഷ­ക­നെയും കാര്‍ഷി­ക­മേ­ഖ­ല­യേയും വിദേ­ശ­ശ­ക്തി­കള്‍ക്ക് തീറെ­ഴു­തു­വാന്‍ ശ്രമി­ക്കു­ന്നത് അനു­വ­ദി­ക്കു­ക­യി­ല്ല. പശ്ചി­­മ­ഘ­ട്ട­മേ­ഖ­ല­ക­ളില്‍ നിന്ന് കര്‍ഷ­കനെ കുടി­യി­റക്കി കടുവാ ആവാ­സ­വ്യ­വസ്ഥ സൃഷ്ടി­ക്കു­വാന്‍ അന്തര്‍ദ്ദേ­ശീയ സാമ്പ­ത്തിക ഏജന്‍സി­ക­ളുടെ സഹാ­യം­പറ്റി ചില കേന്ദ്ര­ങ്ങള്‍ നട­ത്തുന്ന ഗൂഢ­ശ്ര­മ­ങ്ങള്‍ക്കെ­തിരെ വിവിധ കര്‍ഷ­ക­­സം­ഘ­ട­ന­കളുടെ ഐക്യ­വേ­ദി­യായ ദ പീപ്പി­ളി­നോട് ചേര്‍ന്ന് വിവിധ കേന്ദ്ര­ങ്ങ­ളില്‍ കര്‍ഷക അവ­കാശ സമ്മേ­ള­ന­ങ്ങള്‍ സംഘ­ടി­പ്പിക്കു­ന്ന­താ­ണ്.

കാഞ്ഞി­ര­പ്പ­ള്ളി പാറ­ത്തോട് മല­നാട് ഡെവ­ല­പ്പ്‌മെന്റ് ഹാളില്‍ ചേര്‍ന്ന ദേശീ­യ­സ­മിതി ദേശീയ രക്ഷാ­ധി­കാരി ബിഷപ് മാര്‍ മാത്യു അറ­യ്ക്കല്‍ ഉ­ദ്ഘാ­ടനം ചെയ്തു. ദേശീയ വൈസ്‌ചെ­യര്‍മാന്‍ കെ.­മൈ­തീന്‍ ഹാജി അദ്ധ്യ­ക്ഷത വഹി­ച്ചു. ദേശീയ പ്രസി­ഡന്റ് പി.­സി.­സി­റി­യ­ക്, ഇന്‍ഫാം ദേശീയ സെക്ര­ട്ടറി ജന­റല്‍ ഷെവ­ലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍, ജന­റല്‍ സെക്ര­ട്ടറി ഫാ.­ആന്റണി കൊഴു­വ­­നാല്‍, സംസ്ഥാന ഡയ­റ­ക്ടര്‍ ഫാ.­ജോസ് മോനി­പ്പ­ള്ളി, കണ്‍വീ­നര്‍ ജോസ് എട­പ്പാ­ട്ട്, ദേശീയ ട്രസ്റ്റി ഡോ.­എം.­സി.­ജോര്‍­ജ്, ട്രഷ­റര്‍ ജോയി തെങ്ങും­കു­ടി, ഫാ.­ജോര്‍ജ് പൊട്ട­യ്ക്കല്‍, മുന്‍ എം.­എല്‍.­എ.­ജോര്‍ജ് ജെ. മാത്യു, കെ.­യു.­ജോ­സഫ് കാര്യാ­ങ്കല്‍, അഡ്വ.­പി.­എ­സ്.­മൈ­ക്കിള്‍, ഫാ.­തോ­മസ് മറ്റ­മു­ണ്ട­യില്‍, ജോയി പള്ളി­വാ­തു­ക്കല്‍, ബേബി സ്കറിയ പാല എന്നി­വര്‍ സംസാരി­ച്ചു. കര്‍ഷ­ക­നേ­താവും ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ചെയര്‍മാ­നു­മാ­യി­രുന്ന എ.­സി.­വര്‍ക്കി­യുടെ നിര്യാ­ണ­ത്തില്‍ ദേ­ശീ­യ­സ­മിതി അനു­ശോ­ചനം രേഖ­പ്പെ­ടു­ത്തി.

ഫാ.­ആന്റണി കൊഴു­വ­നാല്‍, ജ­ന­റല്‍ സെക്ര­ട്ടറി, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code