2016 ലെ സി കെ ജീവന് പുരസ്കാരത്തിനു വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും നാമനിര്‍ദ്ദേശം ക്ഷണിക്കുന്നു.
മലയാളിയുടെ മതേതര ചിന്തയ്ക്കു മൗലിക സംഭാവനകള്‍ നല്‍കിവരുന്ന വ്യക്തിക്കാണ് ഈ വര്‍ഷത്തെ പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം ഡിസംബറില്‍ കോട്ടയത്തു നടക്കുന്ന പതിനേഴാമത് സി കെ ജീവന് അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കും.
നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍, പ്രഭാഷണങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ ഇവ വിദഗ്ദ്ധസമിതി വിലയിരുത്തി പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കും. പൊതുജനങ്ങള്‍ക്കും അവാര്‍ഡിനായി വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാം.
സമഗ്ര സംഭാവനകള്‍ രേഖപ്പെടുത്തിയ കുറിപ്പും അനുബന്ധ രേഖകളും അടങ്ങുന്ന നാമനിര്‍ദ്ദേശങ്ങള്‍ കുര്യന് തോമസ് കരിമ്പനത്തറയില്‍, സെക്രട്ടറി, സി കെ ജീവന് സ്മാരക ട്രസ്ററ്, മണര്‍കാട്, കോട്ടയം686 019, കേരളം (ഫോണ്‍ 9447912448 ഇമെയില്‍ kuriankthomas242@gmail.com) എന്ന വിലാസത്തില്‍ നവംബര്‍ 10 നു മുമ്പ് സമര്‍പ്പിക്കുക.
കൊയിലാണ്ടി നഗരസഭ, ഡോ തോമസ് ഐസക് (മാലിന്യ സംസ്കരണം, 2015), ഡോ എം പി പരമേശ്വരന് (ശാസ്ത്രസാഹിത്യം, 2014), മാധ്യമപ്രവര്ത്തകന് ശശികുമാര്‍ (ദൃശ്യമാധ്യമം, 2013), എന്‍ എസ് മാധവന് (പരിസ്ഥിതി/മാധ്യമം, 2012) എന്നിവരും സി കെ ജീവന് സ്മാരക പുരസ്കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു.
കുര്യന് തോമസ് കരിമ്പനത്തറയില്‍,
സെക്രട്ടറി, സി കെ ജീവന് സ്മാരക ട്രസ്ററ്, കോട്ടയം
ഫോണ്‍ 9447912448
Comments