Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൗഭാഗ്യം പത്മകുമാറിന്റെ 'സ്‌നേഹത്തൂവല്‍' എന്ന കാവ്യസമാഹാരം പ്രകാശനം ചെയ്തു

Picture

 എ.ആര്‍ .സ്മാരക കേന്ദ്രം കള്‍ച്ചറല്‍ സെന്റര്‍ ആയി ഉയര്‍ത്തണം: ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍

മാവേലിക്കര: ഭാഷാ പഠനത്തിനും ,ഗവേഷണത്തിനുമുള്ള ഇന്‍സ്റ്റിട്യുട്ട് സ്ഥാപിക്കുന്നതിനോടൊപ്പം തന്നെ കള്‍ച്ചറല്‍ സെന്ററായി എ.ആര്‍ .സ്മാരക കേന്ദ്രത്തെ ഉയര്‍ത്തണമെന്ന് സാഹിത്യ നായകന്‍ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍.സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മാവേലിക്കരയില്‍ കേരളപാണിനി അക്ഷരശ്ലോക സമിതിയുടെ സാഹിത്യ സമ്മേളനവും ,പുസ്തക പ്രകാശനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ കേരളസര്‍ക്കാര്‍ ഇക്കാര്യം നടപ്പാക്കുന്നതില്‍ അമാന്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കവിയും,പത്രപ്രവര്‍ത്തകനുമായ സൗഭാഗ്യം പത്മകുമാറിന്റെ 'സ്‌നേഹത്തൂവല്‍ ' എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനം പ്രശസ്ത കവി ശ്രീകുമാര്‍ മുഖത്തല നിര്‍വഹിച്ചു . നിരന്തരമായ സമരമാണ് കവിത.ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി മരണമാണ്.ഈ നിശ്ചലതയെ അതിജീവിക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നു.കല എന്നത് മാനസിക വ്യാപാരമാണ്.പത്മകുമാറിന്റെ കവിതകളില്‍ സത്യസന്ധത പ്രതിഫലിക്കുന്നു.അദ്ദേഹം പറഞ്ഞു.

കാവ്യസമാഹാരത്തിന്റെ ആദ്യ പ്രതി കാഥികന്‍ നിരണം രാജന്‍ ഏറ്റു വാങ്ങി. ഓറ പത്രാധിപര്‍ എന്‍ .ജി.ശാസ്ത്രി മുഖ്യ പ്രഭാഷണം നടത്തി. ഇന്നത്തെ തലമുറയില്‍ പെട്ട കവികളും, സാഹിത്യകാരന്മാരുമായി പഴയകാല കവികള്‍ എങ്ങിനെ താദാത്മ്യ പെട്ട് പോകുമെന്ന ആശങ്ക തനിക്കുണ്ടെന്ന് ശാസ്ത്രി പറഞ്ഞു.

അക്ഷരശ്ലോകസമിതി വൈസ് പ്രസിഡന്റ് കുറത്തികാട് പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.ട്രെഷറര്‍ വി.ജെ.രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു.മാവേലിക്കര മീഡിയ സെന്റര്‍ പ്രസിഡന്റ് അനൂപ്ചന്ദ്രന്‍ ആശംസാ പ്രസംഗം നടത്തി. ഗ്രന്ഥകര്‍ത്താവ് സൗഭാഗ്യം പത്മകുമാര്‍ മറുപടിപ്രസംഗവും,സമിതി സെക്രട്ടറി ഉണ്ണിക്കൃഷ്ണക്കുറുപ്പ് കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് കവിയരങ്ങും, അക്ഷരശ്ലോക സദസ്സും ,സാഹിത്യസമ്മേളനവും നടന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code