Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എഫ്‌­സിസി ടെക്‌­സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 14 മുതല്‍   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

 ഡാലസ്: ഡാളസിലെ പ്രമുഖ മലയാളി സോക്കര്‍ ക്ലബായ എഫ്‌­സി കാരള്‍ട്ടന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഞ്ചാമത് ടെക്‌­സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റിനു ഒക്ടോബര്‍ 14 വെള്ളിയാഴ്ച ഡാലസില്‍ തുടങ്ങും. ഗാര്‍ലാന്റിലുള്ള കേരളാ അസോസിയേഷന്‍ സോക്കര്‍ ഫീല്‍ഡിലാണ് (3821 Broadway Blvd, Garland, TX 75043) മത്സരങ്ങള്‍. ഒക്ടോബര്‍ 14, 15 ( വെള്ളി, ശനി) ദിവസങ്ങളില്‍ ലീഗ് റൗണ്ടുകളും ഒക്ടോബര്‍ 16 ഞായാറാഴ്ച ക്വര്‍ട്ടര്‍ ഫൈനല്‍ , സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും.

ഡാലസ്‌­ഫോര്‍ട്ട് വര്‍ത്തിലെ പ്രവാസി ഫുട്‌ബോള്‍ പ്രേമികള്‍ കരോള്‍ട്ടന്‍ കേന്ദ്രമാകി 2010­ല്‍ ആരംഭിച്ച ക്ലബാണ് എഫ്‌­സി കരോള്‍ട്ടന്‍. പ്രദീപ് ഫിലിപ്പ് (പ്രസിഡന്റ്), നവീന്‍ വിപിന്‍ (ട്രഷറര്‍), മനോജ് പൗലോസ്, ലിനോയ് ജോയ് (ടീം കോച്ചസ്) തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

ന്യൂ യോര്‍ക്ക്‌സ്, ഫിലാഡല്‍ഫിയ, അര്‍ക്കന്‍സാസ്, ഓസ്ടിന്‍ , ഹൂസ്റ്റണ്‍ , ഒക്ലഹോമ സിറ്റി , ഡാളസ് തുടങ്ങി നഗരങ്ങളില്‍ നിന്നായി പന്ത്രണ്ടു പ്രമുഖ ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.

ജോജോ കാര്‍ റിപ്പയര്‍ (ഗ്രാന്റ് സ്‌പോണ്‍സര്‍ ), എക്‌സ്പ്രസ്സ് ഫാര്‍മസി കരോള്‍ട്ടന്‍ (ഗോള്‍ഡ് സ്‌പോണ്‍സര്‍), ട്രാന്‍സ്അമേരിക്ക , സ്‌പെക്ട്രം ഫൈനാന്‍ഷ്യല്‍സ് , കേരളാ കിച്ചണ്‍ തുടങ്ങി നിരവധി സ്‌പോണ്‍സര്‍മാരുടെയും കായിക പ്രേമികളുടെയും സഹകരണവും ടൂര്ണമെന്റിനുണ്ട്. കായികപ്രേമികളേവരേയും മത്സരവേദിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രദീപ് ഫിലിപ്പ് ­ 214 532 3665, നവീന്‍ വിപിന്‍ ­ 817 896 9058, ജിബി ജോണ്‍ ­ 214 287 5579, സഞ്ജു നൈനാന്‍ ­214 673 7259, വിനോദ് ചാക്കോ ­ 972 897 1069 , വറുഗീസ് തോമസ് (ജോസ്) ­ 214 784 1154 (ടൂര്‍ണമെന്റ് കോ­ഓര്‍ഡിനേറ്റേഴ്‌­സ്)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code