സിയാറ്റില്‍: സിയാറ്റിലില്‍നിന്നും 65 മൈല്‍ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാളില്‍ വെളളിയാഴ്ച (സെപ്റ്റംപര്‍ 23) രാത്രി അജ്ഞാത തോക്കുധാരി നടത്തിയ വെടിവെയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി വാഷിങ്ടണ്‍ സ്റ്റേറ്റ് പാട്രോള്‍ അറിയിച്ചു.
ബര്ലിംഗ്ടണ് കാസ്കേസ് മാളിലാണ് വെടിവെപ്പ് നടന്നത്. വെടിവെയ്പിനുശേഷം രാത്രി 8.03ന് പൊലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും വെടിവെയ്പു നടത്തിയ പ്രതി അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.
വെടിവെയ്പു നടത്തിയത് ഒരാള്‍ മാത്രമാണെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. എത്ര പേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നും മരണ സംഖ്യ ഇതിലും കൂടാന്‍ സാധ്യതയുണ്ടോ എന്നും വ്യക്തമാക്കാന്‍ പൊലീസ് വിസമ്മതിച്ചു. പ്രതിക്കുവേണ്ടിയുളള തിരച്ചില്‍ പൊലീസ് ഊര്ജ്ജിതപ്പെടു ത്തിയിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
വെടിവെപ്പിനെക്കുറിച്ചോ, പ്രതിയെകുറിച്ചോ വിവരം ലഭിക്കുന്നവര്‍ വാഷിംഗ്ടന്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് സാര്‍ജന്റ് മാര്‍ക്ക് ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.
Comments