Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാൾ ആഘോഷത്തോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം   - സെബാസ്റ്റ്യൻ ആൻ്റണി

Picture

ന്യൂജേഴ്‌­സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പ് നല്‍കി ജറുസലേമിലേക്കുള്ള രാജകീയ പ്രവേശന ത്തിന്‍റെ ഓര്‍മ്മ പുതുക്കി നടത്തിയ ഓശാന തിരുനാള്‍ ആഘോഷത്തോടെ സോമര്‍സെറ്റ്­ സെന്‍റ് തോമസ്­സീറോ മലബാര്‍ കാത്തലിക്­ ഫൊറോനാ ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു. പീഡാനുഭവത്തിനു മുന്നോടിയായി യേശുദേവനറെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിൻെറയും, ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ മിശിഹായെ വരവേറ്റത്തിൻേറയും, ഓര്‍മയാചരണമാണ് ഓശാന തിരുനാൾ.

മാര്‍ച്ച്­ 24-­ന്­ ഞായറാഴ്­ച രാവിലെ 9.30 -­ന്­ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂര്‍വ്വമായ വിശുദ്ധ ദിവ്യബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ഫാ.കെവിൻ മുണ്ടക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഇംഗ്ലീഷിലുള്ള ദിവ്യബലിയിൽ, ഫാ. ഫിലിപ്പ് വടക്കേക്കര സഹകാർമ്മികനായി. തുടന്ന് 11:30 ന് മലയാളത്തിൽ നടന്ന ദിവ്യബലിയിൽ ഫാ. തോമസ് വട്ടംകാറ്റേൽ (ബെനെഡിക്ടൻ പ്രീസ്റ്) മുഖ്യ കാർമികത്വം വഹിച്ചു. ബ്രദർ മൈക്കിൾ ജോർജ് ശുസ്രൂഷകളിൽ സഹായിയായി.

കുരുത്തോല വെഞ്ചരിപ്പ്­, കുരുത്തോല വിതരണം എന്നിവയ്­ക്കുശേഷം ക്രിസ്­തുവിന്റെ ജെറൂശലേം ദോവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്­മരിപ്പിച്ച കുരുത്തോലകളും കൈയ്യിലേന്തി ഭഓശാനാ...ഓശാനാ...ദാവീദാത്മജനോശാനാ...' എന്ന പ്രാര്‍ത്ഥനാഗാനവും ആലപിച്ചുകൊണ്ട്­ ദേവാലയാങ്കണ ത്തിലൂടെ പ്രദക്ഷിണം നടത്തുകയും, തുടര്‍ന്നു ദേവാലയത്തില്‍ തിരിച്ചെത്തി ഓശാനയുടെ തുടര്‍ ശുശ്രൂഷകള്‍ നടത്തപ്പെടുകയും ചെയ്തു. ദിവ്യബലി മധ്യേ ഫാ.കെവിൻ മുണ്ടക്കൽ തിരുനാള്‍ സന്ദേശവും നൽകി. ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ഓശാന തിരുനാളിന്റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

ഓശാന തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചു ചെറുപുഷ്പം മിഷൻ ലീഗ്, ദേവാലയത്തിലെ യുവജനങ്ങൾ എന്നിവർ ചേർന്ന് അവതരിപ്പിച്ച ക്രിസ്‌തുവിന്റെ പീഡാനുഭവങ്ങളെ സംബന്ധിച്ച തത്സമയ ദൃശ്യാവിഷ്‌കാരം ഏറെ ഹൃദയസ്‌പർശിയായി മാറി. ദൃശ്യാവിഷ്‌കാരത്തിന്റെ വിജയത്തിന്റെ പിന്നിൽ മനോജ് യോഹന്നാൻ, സ്മിത മാംങ്ങൻ, പ്രിയ കുരിയൻ, സോഫിയ മാത്യു, ജിജോ തോമസ്, ജെയിംസ് പുതുമന എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനമായിരുന്നു. മരിയൻ മതേഴ്സിന്റെ നേതൃത്വത്തിൽ കൊഴിക്കോട്ട വിതരണവും നടന്നു. വിശുദ്ധ വാരാചരണത്തിന്റെ പ്രധാനദിനമായ മാര്‍ച്ച് 28-­ന് പെസഹാ വ്യാഴാഴ്­ചത്തെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട്­ 7.30­ന്­ ആരംഭിക്കും. ദിവ്യബലി (മലയാളം), കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവയ്­ക്കുശേഷം പരമ്പരാഗതരീതിയിലുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെടും.

മാര്‍ച്ച് 29-ന് ദുഖവെള്ളിയാഴ്­ച രാവിലെ 7- മണി മുതൽ ദിവ്യകാരുണ്യ ആരാധന വാർഡ് അടിസ്ഥാനത്തിൽ നടത്തപ്പെടും. തുടർന്ന് ദുഖവെള്ളിയാഴ്­ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട്­ നാല് മണിക്ക്­ ആരംഭിക്കും. ആഘോഷമായ കുരിശിന്റെവഴി, കുട്ടികളും, യുവാക്കളും നേതൃത്വം കൊടുക്കും. പീഡാനുഭവ വായന, കുരിശുവന്ദനം, പീഡാനുഭവ ചരിത്ര അവതരണം (മലയാളം& ഇംഗ്ലീഷ്) എന്നിവയ്­ക്കുശേഷം കൈയ്­പ്­ നീര്‍ കുടിക്കല്‍ ശുശ്രൂഷയും നടക്കും.

30-ന് ദുഖശനിയാഴ്­ച 9-മണിക്ക്­ പുത്തന്‍ ദീപം തെളിയിക്കലും, വെള്ളം വെഞ്ചരിക്കലും തുടര്‍ന്ന്­ ആഘോഷപൂര്‍വ്വമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഉയിര്‍പ്പ്­ തിരുനാളിന്റെ ചടങ്ങുകള്‍ വൈകിട്ട്­ 5 മണിക്ക് ഇംഗ്ലീഷിലും, 7:30-ന് മലയാളത്തിലും നടക്കും. രണ്ട് ദിവ്യബലികാളോടും അനുബന്ധിച്ചും സ്‌നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. ഉയിർപ്പു തിരുനാളിൻറെ ശുസ്രൂഷകളിൽ ഫാ . മെൽവിൻ മംഗലത്തു പോൾ (മാർത്തോമ്മാ സ്ലീഹ സീറോ മലബാർ കത്തീഡ്രൽ ചർച് ചിക്കാഗോ), ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും.

വിശുദ്ധ വാരാചരണത്തില്‍ നടക്കുന്ന എല്ലാ പ്രാര്‍ത്ഥനാ ശുസ്രൂഷകളിലും ഭക്തിപൂര്‍വ്വം പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിപ്പാന്‍ എല്ലാ ഇടവകാംഗങ്ങളേയും ബഹുമാനപ്പെട്ട വികാരി റവ. ഫാ. ആൻ്റണി പുല്ലുകാട്ട് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്­: റോബിൻ ജോർജ് (ട്രസ്റ്റി), 848- 391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254, സുനിൽ ജോസ് (ട്രസ്റ്റി) 732-421-757, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) 201-527-8081.

വെബ്­: www.stthomassyronj.org

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code