Obituary
പ്രൊഫ. എം. എം. ജോര്‍ജ്ജ് നിര്യാതനായി
obituary
തൊടുപുഴ : ന്യൂമാന്‍ കോളേജ് ഫിസിക്സ് വിഭാഗം മേധാവിയായിരുന്ന റിട്ട. പ്രൊഫ. എം. എം. ജോര്‍ജ്ജ് (64) കാലിഫോര്‍ണിയായില്‍ നിര്യാതനായി. ഒന്നരമാസം മുമ്പാണ് കാലിഫോര്‍ണിയായിലുള്ള മകളുടെ അടുത്തെത്തിയത്. രണ്ടാഴ്ച മുമ്പ് രോഗബാധിതനായി അവിടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വെളുപ്പിനാണ് മരണം സംഭവിച്ചത്.