കോഴി വൃത്തിയാക്കി രണ്ടിഞ്ചു വലുപ്പത്തില്‍ നുറുക്കിയത്- ഒരു കിലോ
ഉരുളക്കിഴങ്ങ് കനം കുറച്ച് അരിഞ്ഞത്- വലുതു രണെ്ടണ്ണം
പച്ചമുളക്- നാലെണ്ണം,
കറിവേപ്പില- ഒരു തണ്ട്
സവോള കനം കുറച്ച് അരിഞ്ഞത്- ഏഴെണ്ണം
മല്ലിപ്പൊടി- ഒരു സ്പൂണ്‍,
മുളകുപൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍,
മസാലപ്പൊടി- ഒരു സ്പൂണ്‍
കുരുമുളകുപൊടി- അര സ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്- രണ്ട് കപ്പ്,
എണ്ണ- അര കപ്പ്
ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം :കഴുകി വൃത്തിയാക്കിയ കോഴിയില്‍ ഉരുളക്കിഴ ങ്ങും സവോളയും ഒഴികെ യുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് തേങ്ങാപ്പാലിലെ വെള്ളം വറ്റുന്നതുവരെ ചെറുതീയില്‍ വേവിക്കുക. ചൂടായ എണ്ണയില്‍ ഉരുളക്കിഴങ്ങ്, സവോള എന്നിവ ഓരോന്നും വറുത്തെടുക്കുക. വെള്ളം വറ്റിയ വെന്ത കോഴിക്കഷണങ്ങള്‍ ഈ എണ്ണയില്‍ത്തന്നെ വറുത്തെടുത്ത് പാത്രത്തില്‍ നിരത്തി, അതിനു മുകളില്‍ വറുത്ത ഉരുളക്കിഴങ്ങും സവോളയുമിട്ട് അലങ്കരിച്ച് ചൂടാടോ കഴിക്കാം.